scorecardresearch

രാവിലെ കറിവേപ്പില വെള്ളം കുടിക്കൂ, ആരോഗ്യ ഗുണങ്ങൾ അറിയാം

ആരോഗ്യകരമായ മലവിസർജനം പ്രോത്സാഹിപ്പിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിലുണ്ട്. കറിവേപ്പില വെള്ളം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു

ആരോഗ്യകരമായ മലവിസർജനം പ്രോത്സാഹിപ്പിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിലുണ്ട്. കറിവേപ്പില വെള്ളം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു

author-image
Health Desk
New Update
health

Photo Source: Pixabay

ഇന്ത്യൻ അടുക്കളകളിൽ സുലഭമായ ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചിയും മണവും നൽകാൻ കറിവേപ്പില ചേർക്കാറുണ്ട്. എന്നാൽ, കറിവേപ്പില വെള്ളം കുടിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. കറിവേപ്പില വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. 

1. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടം

Advertisment

ആന്റിഓക്‌സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമായ കറിവേപ്പില വെള്ളം ശരീരത്തെ ഉത്തേജിപ്പിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഏതൊരു പാനീയവും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും, രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും. രാവിലെ കറിവേപ്പില വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്താനുള്ള മികച്ച മാർഗമാണ്.

2. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും

കറിവേപ്പിലയുടെ അതേ ഗുണങ്ങൾ മുടിക്ക് ഒരു ടോണിക്ക് ആയി പ്രവർത്തിക്കുന്നു. കറിവേപ്പില രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നു, മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു, അകാല നരയെ തടയുന്നു. 

3. ദഹനത്തെ സഹായിക്കുന്നു

ആരോഗ്യകരമായ മലവിസർജനം പ്രോത്സാഹിപ്പിക്കുന്ന ദഹന എൻസൈമുകൾ കറിവേപ്പിലയിലുണ്ട്. കറിവേപ്പില വെള്ളം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.

4. സമ്മർദം കുറയ്ക്കും

Advertisment

കറിവേപ്പില വെള്ളം കുടിക്കുന്നത് പേശികൾക്കും ഞരമ്പുകൾക്കും അയവ് വരുത്തുകയും സമ്മർദം കുറയ്ക്കുകയും ചെയ്യും. 

5. ശക്തമായ സസ്യ സംയുക്തങ്ങളുണ്ട്

ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ സസ്യ പദാർത്ഥങ്ങളുടെ ഒരു ശേഖരമാണ് കറിവേപ്പില. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

കറിവേപ്പില വെള്ളം എങ്ങനെ തയ്യാറാക്കാം

ഒരു പിടി കറിവേപ്പില വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക. അരിച്ചെടുത്ത് കുടിക്കുക. കറിവേപ്പില വെള്ളം ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും, അമിതമായ ഉപയോഗം ചെറിയ പാർശ്വഫലങ്ങൾക്ക് ഇടയാക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: