scorecardresearch

ഗ്രീൻ ടീയോ ലെമൺ ടീയോ: ശരീര ഭാരം കുറയ്ക്കാൻ നല്ലത് ഏതാണ്?

ലെമൺ ടീയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിൽ അവയുടെ നേരിട്ടുള്ള സ്വാധീനം വളരെ കുറവാണ്

ലെമൺ ടീയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമെങ്കിലും, ശരീരഭാരം കുറയ്ക്കുന്നതിൽ അവയുടെ നേരിട്ടുള്ള സ്വാധീനം വളരെ കുറവാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

ശരീര ഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും ഗ്രീൻ ടീ നല്ലതാണെന്ന് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ടാകും. അതുപോലെ തന്നെ ലെമൺ ടീ കുടിക്കുന്നതും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ ശരീര ഭാരം കുറയ്ക്കാൻ എറ്റവും നല്ലത് ഗ്രീൻ ടീയാണോ അതോ ലെമൺ ടീയാണോ?.

ഗ്രീൻ ടീ

Advertisment
health
Photo Source: Pixabay

കാറ്റെച്ചിൻസ് എന്നറിയപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ ഒരു ഉപാപചയ ശക്തിയാണ്. ഈ കാറ്റെച്ചിനുകൾ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും ഫാറ്റ് ഓക്‌സിഡേഷൻ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിന് അധിക കലോറികൾ കത്തിക്കുന്നത് എളുപ്പമാകുന്നു.

എന്നാൽ, ഊർജ നില വർധിപ്പിക്കുന്നതിനും കായിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന കഫീൻ ഗ്രീൻ ടീയിലും ഉണ്ട്. ദിവസം തുടങ്ങാനുള്ള ഊർജം നൽകുന്നതിനൊപ്പം കൂടുതൽ കലോറി എരിച്ചുകളയുകയും കൊഴുപ്പ് ഉപയോഗം കൂട്ടുകയും ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് കഫീൻ സഹായിക്കുന്നു. പതിവ് വ്യായാമത്തോടൊപ്പം സമീകൃതാഹാരത്തിന്റെ ഭാഗമായി ഗ്രീൻ ടീയും ഉൾപ്പെടുത്തുന്നതിലൂടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. കാറ്റെച്ചിൻ, കഫീൻ എന്നിവയുടെ സംയോജനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ലെമൺ ടീ

Advertisment
health
Photo Source: Pixabay

ലെമൺ ടീയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമെങ്കിലും, ഗ്രീൻ ടീയിൽ കാണപ്പെടുന്ന ശക്തമായ സംയുക്തങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരഭാരം കുറയ്ക്കുന്നതിൽ അവയുടെ നേരിട്ടുള്ള സ്വാധീനം വളരെ കുറവാണ്. എന്നാൽ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം കലോറി കുറഞ്ഞ ബദൽ തേടുന്നവർക്ക് ലെമൺ ടീ മികച്ചതാണ്. 

ഗ്രീൻ ടീയോ ലെമൺ ടീയോ മികച്ചത്

ശരീര ഭാരം കുറയ്ക്കാൻ ഗ്രീൻ ടീയാണോ ലെമൺ ടീയാണോ മികച്ചതെന്ന് ചോദിച്ചാൽ ഗ്രീൻ ടീ എന്നു പറയേണ്ടി വരും. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ഫാറ്റ് ഓക്‌സിഡേഷൻ കൂട്ടുകയും, പ്രകൃതിദത്തമായ ഊർജം നൽകുകയും ചെയ്യുന്നതിലൂടെ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീ ശരീര ഭാരം കുറയ്ക്കുമെന്ന് കരുതി ലെമൺ ടീയെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല. പഞ്ചസാര പാനീയങ്ങൾക്ക് പകരമെന്ന നിലയിൽ, ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടാൻ ലെമൺ ടീ സഹായിക്കും.

ഇവയിലേത് തിരഞ്ഞെടുക്കണമെന്നത് വ്യക്തിപരമാണ്. സമീകൃതാഹാരം, പതിവ് വ്യായാമം എന്നിവയ്ക്കൊപ്പം രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ഒരു കപ്പ് ഗ്രീൻ ടീ ആസ്വദിക്കുന്നത് പരിഗണിക്കുക, അതേസമയം ഉന്മേഷദായകവും ജലാംശം നൽകുന്നതുമായ ഒരു ഓപ്ഷനായി ലെമൺ ടീ കുടിക്കുക. ഏത് ചായ തിരഞ്ഞെടുത്താലും മിതത്വം പാലിക്കാൻ ശ്രമിക്കുക. 

Read More

Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: