scorecardresearch

241.06 കാരറ്റിൻ്റെ മരതക മാലയണിഞ്ഞ്, പോൽക്ക ഡോട്ടിൽ തിളങ്ങി പ്രിയങ്ക ചോപ്ര

ഇത്തവണയും പ്രിയങ്കയും ഭർത്താവ് നിക് ജോനാസും ഒരുമിച്ചാണ് മെറ്റ് ഗാലയിൽ പങ്കെടുക്കാനെത്തിയത്

ഇത്തവണയും പ്രിയങ്കയും ഭർത്താവ് നിക് ജോനാസും ഒരുമിച്ചാണ് മെറ്റ് ഗാലയിൽ പങ്കെടുക്കാനെത്തിയത്

author-image
Lifestyle Desk
New Update
Priyanka Met Gala Look

Met Gala 2025: പ്രിയങ്ക ചോപ്ര മെറ്റ് ഗാല ലുക്ക്

ട്രെഡീഷ്ണൽ സ്റ്റൈലിനൊപ്പം മോഡേൺ തുന്നൽ രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള ബാൽമെയിൻ ഗൗണാണ് ഇത്തവണ പ്രിയങ്ക തൻ്റെ മെറ്റ് ഗാല ലുക്കിനായി തിരഞ്ഞെടുത്തത്. റോയൽ ലുക്ക് നൽകുന്നതാണീ കസ്റ്റമൈസ്ഡ് പോൽക്ക ഡോട്ട് ഔട്ട്ഫിറ്റ്. പുരുഷന്മാരുടെ ടെയിൽ കോട്ട്, മിലിറ്ററി കട്സ് തുടങ്ങിയ വ്യത്യസ്ത ഔട്ട്ഫിറ്റ് രീതികൾ കൂടികടലർന്നതാണ് ഈ ഗൗൺ. 

Advertisment

എന്നാൽ ഔട്ട്ഫിറ്റനൊപ്പം എടുത്തു നിന്നത് പ്രിയങ്ക അണിഞ്ഞ നെക്ലേസാണ്. ലക്ഷ്വറി ബ്രൻഡായ ബൾഗാരിയുടേതാണ് ഇത്. വോഗ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ബൾഗാരി ഇതുവരെ ലോഞ്ച് ചെയ്തവയിൽ വച്ച് ഏറ്റവും വലിയ നെക്ലസ് സെറ്റാണിത്. 241.06 കാരറ്റിൻ്റെ മരതകം പതിച്ച മാഗ്നസ് എമറാൾഡ് നെക്ലസാണിത്. പോളി ക്രോമ എന്ന ശേഖരത്തിൽ നിന്നുള്ളതാണീ അക്സസറി. 

കിങ് ഖാനെയും വെല്ലുന്ന ലുക്ക് എന്നാണ് ആരാധകർ പ്രിയങ്കയുടെ ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്. ഷാരൂഖാനെ മാത്രമല്ല മറ്റെല്ലാവരെയും വെല്ലുന്ന ലുക്കാണ് പ്രിയങ്കയുടേതെന്നും ചിലർ അഭിപ്രായപ്പെടുന്നു. 

ഇത്തവണയും നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. പ്രിയങ്കയുടെ ഔട്ട്ഫിനിണങ്ങുന്ന വിധം വെള്ള നിറത്തിലുള്ള ഷർട്ടും, ബ്ലാക്ക് പാൻ്റുമാണ് നിക് തിരഞ്ഞെടുത്തത്. 2017ലാണ് ആദ്യമായി ഇരുവരും ഒരുമിച്ച് മെറ്റ് ഗാലയിൽ എത്തുന്നത്. 

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Fashion Trends Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: