scorecardresearch

ചർമ്മം വരണ്ടതോ എണ്ണ മയമുള്ളതോ ആകട്ടെ, പപ്പായ ഫേഷ്യൽ ട്രൈ ചെയ്യൂ

സൗന്ദര്യ സംരക്ഷണ ഗുണങ്ങൾ ഏറെയുള്ള പപ്പായ ഉപയോഗിച്ച് വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം

സൗന്ദര്യ സംരക്ഷണ ഗുണങ്ങൾ ഏറെയുള്ള പപ്പായ ഉപയോഗിച്ച് വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം

author-image
Lifestyle Desk
New Update
Skin Care Facial Using Papaya

പപ്പായ ഫേഷ്യൽ | ചിത്രം: ഫ്രീപിക്

മുഖത്തെ തിളക്കം വർധിപ്പിക്കുന്നതിൽ തുടങ്ങി വാർധക്യത്തിൻ്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും വരെ അകറ്റാൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹായിക്കും. മുഖക്കുരുവിന് മികച്ച പ്രതിവിധിയാണ് പപ്പായ ഫേഷ്യലുകൾ. വ്യത്യസ്ത ചർമ്മ പ്രകൃതമുള്ളവർ പപ്പായ ഉപയോഗിച്ച് എങ്ങനെ ഫേഷ്യൽ ചെയ്യണം എന്ന് പരിചയപ്പെടാം. 

Advertisment

പപ്പായ തേൻ പാൽ

നന്നായി പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ തേനും, രണ്ട് ടീസ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

പപ്പായ, നാരങ്ങ, ചന്ദനം

നന്നായി പഴുത്ത പപ്പായ ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുക്കാം. ഒരു ടീസ്പൂൺ തേൻ, നാരങ്ങ നീര്, ചന്ദനപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Papaya Honey
പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മ സംരക്ഷണത്തിന് ഗുണകരമാണ് | ചിത്രം: ഫ്രീപിക്

വെള്ളരി പപ്പായ

വെള്ളരി തൊലി കളഞ്ഞ് ഉടച്ചെടുക്കാം. ഇതിലേയ്ക്ക് നന്നായി പഴുത്ത പപ്പായ ഉടച്ചതും, കാൽ കപ്പ് വാഴപ്പഴവും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷൺ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പപ്പായ ഓറഞ്ച്

പപ്പായ ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുക്കാം. അതിലേയേക്ക് അൽപം ഓറഞ്ച് നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി അൽപ സമയത്തിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

പപ്പായ നാരങ്ങ

നന്നായി പഴുത്ത പപ്പായ ഉടച്ചെടുത്തതിലേയ്ക്ക് നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളയാം. 

പപ്പായ മഞ്ഞൾപ്പൊടി

അര കപ്പ് നന്നായി പഴുത്ത പപ്പായ ഉടച്ചെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. അമിതമായ ടാൻ ഉള്ള ഭാഗങ്ങളിൽ ഈ മിശ്രിതം പുരട്ടാംയ 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: