/indian-express-malayalam/media/media_files/2025/05/05/dMH7ldMvvpzL4usUyYI2.jpg)
കട്ടൻ ചായയിൽ വിറ്റാമിനുകളും, ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്
ശരീരത്തിനും മനസ്സിനും ഊർജ്ജവും ഉന്മേഷവും നൽകാൻ ഒരു ഗ്ലാസ് കട്ടൻ ചായക്കു കഴിയും. എന്നാൽ തലമുടിക്ക് പുതുജീവൻ നൽകാനും അതിന് കഴിയും എന്ന് നിങ്ങൾക്ക് അറിയാമോ. മുടി സംരക്ഷത്തിന് കട്ടൻചായ എങ്ങനെ സഹായിക്കും?.
ബലമുള്ള മുടിക്ക്
വിറ്റാമിൻ ഇ, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തേയില. തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പേഷകങ്ങളാണ് ഇവ. വിറ്റാമിൻ ഇ മുടി വളർച്ച മെച്ചപ്പെടുത്തുന്നു ശിരോചർമ്മത്തിൻ്റെ ആരോഗ്യം ഉറപ്പാക്കുന്നു. ഇരുമ്പ് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ച് ശിരോചർമത്തിലേയ്ക്കുള്ള ഓക്സിജനും ആവശ്യമായ പോഷകങ്ങളും എത്തിക്കുന്നു.
മുടി കൊഴിച്ചിൽ തടയാൻ
കാറ്റെച്ചിൻ, ഫ്ലേവനോയിഡ് എന്നിവ തേയിലയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നത്. കൂടാതെ കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റ് മുടി കൊഴിച്ചിൽ തടയും.
ചർമാരോഗ്യത്തിന്
ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഏജിങ് സവിശേഷതകൾ കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരവും തിളക്കമാർന്നതുമായ ചർമ്മത്തിന് ഗുണകരമാണ്. ചർമത്തെ ബാധിക്കുന്ന അണുബാധകളെ ചെറുത്തു നിർത്താനും ഇവ സഹായിക്കും.
കണ്ടീഷ്ണർ
തലമുടിയിൽ മികച്ച കണ്ടീഷ്ണറായി പ്രവർത്തിക്കാൻ കട്ടൻചായക്ക് കഴിയും. ചെമ്പരത്തി താളിക്കൊപ്പം ഇത് ഉപയോഗിച്ചു നോക്കൂ.
തേനും കട്ടൻചായയും
കട്ടൻചായയിൽ കുറച്ച് തേൻ ചേർക്കാം. ഇത് ചർമ്മത്തിൽ ഉപയോഗിക്കാം. ചർമ്മത്തെ ബാധിക്കുന്ന സോറിയാസിസ്, ഹെർപ്പസ് പോലെയുള്ള അണുബാധകൾ ഇത് തടയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ഒരു കഷ്ണം ബീറ്റ്റൂട്ട് മതി, പാർലറിൽ പോകാതെ തന്നെ തലമുടി ഡൈ ചെയ്യാം
- ചർമ്മം വരണ്ടതോ എണ്ണ മയമുള്ളതോ ആകട്ടെ, പപ്പായ ഫേഷ്യൽ ട്രൈ ചെയ്യൂ
- വരണ്ട മുടി മുതൽ താരൻ വരെ അകറ്റാൻ മുൾട്ടാണി മിട്ടി കൊണ്ട് പല വിദ്യകളുമുണ്ട്
- തിളങ്ങുന്ന ചർമ്മത്തിന് ഈ സെറം പുരട്ടുന്നത് ശീലമാക്കൂ
- ഒരു മുറി നാരങ്ങ ഉണ്ടെങ്കിൽ ഇനി ഫെയ്സ് ബ്ലീച്ച് ചെയ്യാൻ പാർലറിൽ പോകേണ്ട
- മുൾട്ടാണി മിട്ടി മുതൽ തേൻ വരെ ഈ 5 രീതിയിൽ ഉപയോഗിക്കൂ, ടാൻ ഞൊടിയിടയിൽ അകറ്റാം
- വലിയ വില കൊടുത്ത് ഫെയ്സ് വാഷ് വാങ്ങേണ്ട, ഒരു സ്പൂൺ ചെറുപയർ ഉണ്ടെങ്കിൽ ഇത് വീട്ടിൽ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us