/indian-express-malayalam/media/media_files/2025/05/03/KFkyrAnQLwEU8gQUMo9H.jpg)
ബീറ്റ്റൂട്ട് ഹെയർ ഡൈ | ചിത്രം: ഫ്രീപിക്
അകാല നര ഇപ്പോൾ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ കൂടാതെ ജീവിത ശൈലി, ഭക്ഷണശീലം ഹോർമോണൽ വ്യതിയാനങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്.
തലമുടി നരച്ചാൽ ഡൈ വാങ്ങി പുരട്ടുക എന്നതാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ തലമുടിയുടെ സ്വാഭാവിക പ്രകൃതം നശിപ്പിച്ച് മറ്റുള്ള മുടിയിഴകൾ കൂടി നരയ്ക്കുന്നതിലേയ്ക്ക് നയിക്കും. ഇതിനു പരിഹാരമായി നാച്യുറൽ ഹെയർ ഡൈ ട്രൈ ചെയ്തു നോക്കൂ.
ബീറ്റ്റൂട്ട് ഡൈ തയ്യാറാക്കാൻ ഉപയോഗിക്കാവുന്ന പച്ചക്കറിയാണ്. ബീറ്റ്റൂട്ട് ഉപയോഗിക്കുന്നതിനാൽ തലമുടിക്ക് പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറം നൽകും. ബീറ്റ്റൂട്ടിനൊപ്പം മറ്റ് ചില ചേരുവകളും ഉപയോഗിക്കാം.
ചേരുവകൾ
- ബീറ്റ്റൂട്ട്- 3
- വെള്ളം- 2 കപ്പ്
- തേൻ അല്ലെങ്കിൽ കണ്ടീഷ്ണർ- 1 ടേബിൾസ്പൂൺ
/indian-express-malayalam/media/media_files/2025/03/04/WuSsyoToX6GStbJsbWe3.jpg)
തയ്യാറാക്കുന്ന വിധം
- രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് മൂന്ന് ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി ചേർത്തു തിളപ്പിക്കാം.
- വെള്ളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമാകുന്നതു വരെ തിളപ്പിക്കണം.
- ശേഷം അടുപ്പണച്ച് തണുപ്പിക്കാൻ വയ്ക്കാം.
- തണുത്ത വെള്ളം മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കാം.
ഉപയോഗിക്കേണ്ട വിധം
ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകിയതിനും ശേഷം ബീറ്റൂട്ട് വെള്ളം തലമുടിയിൽ ഒഴിക്കാം, 30 മിനിറ്റ് വിശ്രമിക്കാം. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കഴിഞ്ഞ് മുടി കണ്ടീഷൻ ചെയ്യാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൂടുതൽ വൈബ്രൻ്റായിട്ടുള്ള നിറം വേണമെങ്കിൽ പല തവണ ഇത് ആവർത്തിച്ചു ചെയ്യണം.
ബീറ്റ്റൂട്ട് വെള്ളത്തിലേയ്ക്ക് തേൻ അല്ലെങ്കിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ടീഷ്ണർ കൂടി ചേർക്കുന്നത് മുടിയിഴകളിൽ നിറം പിടിച്ചിരിക്കുന്നതിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ചർമ്മം വരണ്ടതോ എണ്ണ മയമുള്ളതോ ആകട്ടെ, പപ്പായ ഫേഷ്യൽ ട്രൈ ചെയ്യൂ
- വരണ്ട മുടി മുതൽ താരൻ വരെ അകറ്റാൻ മുൾട്ടാണി മിട്ടി കൊണ്ട് പല വിദ്യകളുമുണ്ട്
- തിളങ്ങുന്ന ചർമ്മത്തിന് ഈ സെറം പുരട്ടുന്നത് ശീലമാക്കൂ
- ഒരു മുറി നാരങ്ങ ഉണ്ടെങ്കിൽ ഇനി ഫെയ്സ് ബ്ലീച്ച് ചെയ്യാൻ പാർലറിൽ പോകേണ്ട
- മുൾട്ടാണി മിട്ടി മുതൽ തേൻ വരെ ഈ 5 രീതിയിൽ ഉപയോഗിക്കൂ, ടാൻ ഞൊടിയിടയിൽ അകറ്റാം
- വലിയ വില കൊടുത്ത് ഫെയ്സ് വാഷ് വാങ്ങേണ്ട, ഒരു സ്പൂൺ ചെറുപയർ ഉണ്ടെങ്കിൽ ഇത് വീട്ടിൽ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us