/indian-express-malayalam/media/media_files/J3g0JpMm43jOlPb0ZrpG.jpg)
പാർവ്വതി തിരുവോത്ത്
പ്രേക്ഷകർ ഏറ്റെടുത്ത 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ അഭിനയത്തിനു ശേഷം തമിഴിൽ വിക്രത്തിനൊപ്പം തിളങ്ങാൻ ഒരുങ്ങുകയാണ് പാർവ്വതി തിരുവോത്ത്. തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'തങ്കലാൻ' ആണത് . ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കിലാണ് പാർവതി. തിരക്കിനിടയിലും തൻ്റെ പ്രമോഷൻ ലുക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാൻ പാർവതി മറക്കാറില്ല. അങ്ങനെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയുടുത്ത പാർവതിയാണ് ചിത്രങ്ങളിൽ.
/indian-express-malayalam/media/media_files/cLTvj55EGiJncEiPSZFV.jpg)
തോരണിയുടെ ഗുൽമോഹർ കളക്ഷനിൽ നിന്നുള്ള സാരിയാണിത്. ഗുൽമോഹർ ദിയ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. ചുവപ്പ് നിറത്തിലുള്ള ക്ലാസിക് ഓർഗൻസ് മെറ്റീരിയലിൽ എംബ്രോയിഡറി വർക്കുകൾ കൊടുത്തിരിക്കുന്നതു കാണാം. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസ് കട്ടി കുറഞ്ഞ ഓർഗൻസ് മെറ്റീരിയലിലാണ് തുന്നിയിരിക്കുന്നത്.
/indian-express-malayalam/media/media_files/TJX4vlMB6fIeZpJ3zDCg.jpg)
61,500 രൂപ വില വരുന്ന സാരിയാണിത്. ബ്ലൗസിൽ ചുവപ്പ് നൂലും, സീക്വൻസും മറ്റും ഉപയോഗിച്ചു ചെയ്തിരിക്കുന്ന എംബ്രോയിഡറി വർക്കുകൾ ഏറെ ആകർഷണീയമാണ്.
/indian-express-malayalam/media/media_files/TS6dNj1zS2hv4mXeOyH2.jpg)
ക്യൂരിയോ കോട്ടേജ് ജൂവല്ലറി എന്ന നീല കല്ല് പതിപ്പിച്ച സ്റ്റഡ് കമ്മൽ മാത്രമാണ് ആഭരണമായി അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/g9cFRH1GswCOD2fimbRp.jpg)
റെഡ് സാരി ആയതിനാൽ മേക്കപ്പിലും ആ നിറത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. ബോൾഡ് ലിപ്സ്റ്റിക്കും, ലൈറ്റ് റെഡ് ബ്ലെഷും, കട്ടി കൂടിയ പിരികങ്ങളുമാണ് മേക്കപ്പിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. അഭിനവാണ് പാർവ്വതിയുടെ ഈ സാരി സ്റ്റൈലിനു പിന്നിൽ.
Read More
- ആഴ്ചയിൽ എത്ര തവണ മുടി കഴുകാറുണ്ട്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- Skin Home Remedies: മുഖകാന്തിക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
- കൈകളിലെ കരുവാളിപ്പ് മാറ്റാൻ ഇതാ ഒരു നുറുങ്ങു വിദ്യ
- മുടി കൊഴിച്ചിൽ തടയാൻ വെളിച്ചെണ്ണ ഹെയർ മാസ്ക്
- മുഖത്തെ രോമം കളയണോ? കടലമാവ് ഉപയോഗിക്കൂ
- ഒരു ഹെയർക്ലിപ്പിന്റെ വില ഇത്രയുമോ? ഷാരൂഖിന്റെ മകളല്ലേയെന്ന് ആരാധകർ
- മുടി തിളക്കമുള്ളതാക്കാം, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ
- സ്റ്റണ്ണിങ് ബോൾഡ് ലുക്കെന്ന് ആരാധകർ; ലെമൺ ഗ്രീൻ സാരി ട്രെൻഡിലാക്കി സംയുക്ത മേനോൻ
- ഗോൾഡിൽ ഗ്ലാമറസായി പ്രിയാമണി: ഫിലിം ഫെയർ സ്പെഷ്യൽ ലുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us