/indian-express-malayalam/media/media_files/LdyVzF57tf124uR79bMe.jpg)
പാർലറിൽ പോകാതെ മുടി തിളങ്ങാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ
മുടിക്ക് തിളക്കം കിട്ടാൻ പലതരം ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടുകയും ബ്യൂട്ടി പാർലറുകളും കയറി ഇറങ്ങുകയും ചെയ്യുന്നവർ ധാരാളമാണ്. എന്നാൽ, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ ആരും കൊതിക്കുന്ന തിളക്കമുള്ള മുടി സ്വന്തമാക്കാൻ സാധിക്കും. ഇതിനായി പാർലറിൽ പോകേണ്ട കാര്യമില്ല. ദൈനംദിനചര്യയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. പാർലറിൽ പോകാതെ മുടി തിളങ്ങാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് അറിയാം.
മുടി നനഞ്ഞിരിക്കുമ്പോൾ ചീപ്പ് ഉപയോഗിക്കുക, ഉണങ്ങിയശേഷം മാത്രം ബ്രഷ്
വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് നനഞ്ഞ മുടി ചീകുക. നനഞ്ഞ മുടിയിൽ ബ്രഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടി പൊട്ടുന്നതിനും പുറം പാളിക്ക് കേടുപാടുകൾ വരുത്തുന്നതിനും അറ്റം പിളരുന്നതിനും പൊട്ടുന്നതിനും ഇടയാക്കും. മുടി ഉണങ്ങിയശേഷം മാത്രം ബ്രഷ് ഉപയോഗിക്കുക.
മുടി ഉണക്കാൻ ടവലിനു പകരം കോട്ടൺ ടീ ഷർട്ട് ഉപയോഗിക്കുക
മുടി ഉണക്കുന്നതിന് ടവലിനു പകരം കോട്ടൺ ടീ ഷർട്ട് ഉപയോഗിക്കുക. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും കുരുക്കുകളുണ്ടാകുന്നത് തടയാനും സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിലും രൂപത്തിലും മാറ്റം വരുത്താൻ കഴിയും.
ചൂടുവെള്ളം കൊണ്ട് മുടി കഴുകരുത്
മുടി എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകുക. ചൂടുവെള്ളം മുടി പൊഴിയുന്നതിന് ഇടയാക്കും. അതേസമയം, തണുത്ത വെള്ളം മുടി കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- സ്റ്റണ്ണിങ് ബോൾഡ് ലുക്കെന്ന് ആരാധകർ; ലെമൺ ഗ്രീൻ സാരി ട്രെൻഡിലാക്കി സംയുക്ത മേനോൻ
- ഗോൾഡിൽ ഗ്ലാമറസായി പ്രിയാമണി: ഫിലിം ഫെയർ സ്പെഷ്യൽ ലുക്ക്
- എണ്ണ ഉപയോഗിച്ചുള്ള മസാജ് തലമുടിക്ക് ഗുണം ചെയ്യുമോ?
- മങ്ങിയ കാൽപ്പാദങ്ങൾക്ക് വിട, ഈ പൊടിക്കൈ പരീക്ഷിച്ചു നോക്കൂ
- തിളക്കമുള്ള ചർമ്മത്തിന് കഴിക്കൂ ഈ ഭക്ഷണങ്ങൾ
- വരണ്ട തലയോട്ടിയും മുടികൊഴിച്ചിലും തടയാം, ഈ ഹെയർ മാസ്ക് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.