scorecardresearch

എണ്ണ ഉപയോഗിച്ചുള്ള മസാജ് തലമുടിക്ക് ഗുണം ചെയ്യുമോ?

വെളിച്ചെണ്ണ, ബദാം എണ്ണ, അർഗൻ എണ്ണ പോലെയുള്ള കട്ടികുറഞ്ഞ, അധികം ഒട്ടിപിടിക്കാത്ത എണ്ണയാണ് തലമുടിയിൽ ഉപയോഗിക്കേണ്ടത്

വെളിച്ചെണ്ണ, ബദാം എണ്ണ, അർഗൻ എണ്ണ പോലെയുള്ള കട്ടികുറഞ്ഞ, അധികം ഒട്ടിപിടിക്കാത്ത എണ്ണയാണ് തലമുടിയിൽ ഉപയോഗിക്കേണ്ടത്

author-image
Lifestyle Desk
New Update
Hair Oiling

കഴിഞ്ഞ കുറച്ചു നാളുകളായി ഓയിൽ മസാജ്  സോഷ്യൽ മീഡിയയിൽ ട്രെൻഡായിക്കൊണ്ടിരിക്കുകയാണ്. തലമുടി സംരക്ഷണത്തിൻ്റെ ഭാഗമായി പരമ്പരാഗത രീതിയാണ് എണ്ണ ഉപയോഗിച്ചുള്ള മസാജ്. 

Advertisment

ആയുർവേദ വിധി പ്രകാരം തലമുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇത് ഗുണം ചെയ്യും. ആയുർവേദത്തിൽ, മുടിയിൽ എണ്ണ പുരട്ടുന്നത് രോഗശാന്തിക്കുള്ള പ്രവർത്തിയായി  കണക്കാക്കപ്പെടുന്നു. എന്നാൽ അത് ശരിയായ രീതിയിൽ അല്ല ചെയ്യുന്നതെങ്കിൽ പ്രതീക്ഷിക്കുന്ന ഗുണം കിട്ടിയെന്നു വരില്ല.

വെളിച്ചെണ്ണ, അർഗൻ എണ്ണ എന്നിവയിൽ ധാരാളം ഈർപ്പവും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ തലയോട്ടി വരണ്ടു പോകുന്നത് തടയുകയും, മുടി പൊട്ടി പോകുന്നത് കുറയ്ക്കുകയും ചെയ്യും. മാത്രമല്ല തലയോട്ടിയിൽ എണ്ണ മസാജ് ചെയ്യുന്നത് രക്തയോട്ടവും,  മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഡോ. മനീഷ്. പി പറയുന്നു.

എന്നാൽ അമിതമായ എണ്ണയുടെ ഉപയോഗം തലയോട്ടിയിൽ അടിഞ്ഞു കൂടുന്നതിനും, ഫോളിക്കിളുകൾ അടഞ്ഞു പോകുന്നതിനും കാരണമാകും, പ്രത്യേകിച്ച് സ്വഭാവികമായി എണ്ണ മയമുള്ള പ്രകൃതമാണെങ്കിൽ.

എണ്ണ തലമുടിയിൽ ഉപയോഗിക്കേണ്ടത് എങ്ങനെ

Advertisment
  • ചീപ്പ് ഉപയോഗിച്ച് തലമുടി വേർതിരിക്കുക.
  • അൽപ്പം എണ്ണ കൈയ്യിലെടുത്ത് വളരെ മൃദുവായി വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക.
  • വെളിച്ചെണ്ണ, ബദാം എണ്ണ, അർഗൻ എണ്ണ പോലെയുള്ള കട്ടികുറഞ്ഞ, അധികം ഒട്ടിപിടിക്കാത്ത എണ്ണയാണ് തലമുടിയിൽ ഉപയോഗിക്കേണ്ടത്. 
  • വേരുകളിൽ നിന്ന് മുടിയിഴകളിലേയ്ക്ക് എന്ന രീതിൽ വേണം ഇത് ചെയ്യാൻ.
  • എണ്ണ പുരട്ടി അൽപ്പ  സമയം വിശ്രമിച്ചതിനു ശേഷം കട്ടി കുറഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
  • ആഴ്ച്ചയിൽ രണ്ടു തവണ എങ്കിലും ഇത്തരത്തിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

തലമുടി കഴുകുമ്പോൾ പിൻതുടരേണ്ട കാര്യങ്ങൾ

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ തലമുടി കഴുകാവൂ. കട്ടി കുറഞ്ഞ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അത് മുടിയിൽ സ്വഭാവികമായുള്ള എണ്ണ മയം നഷ്ടപ്പെടുത്തില്ല. ഷാംപൂ ചെയ്തു കഴിഞ്ഞ് നിർബന്ധമായും കണ്ടീഷണറും ഉപയോഗിക്കാൻ മറക്കരുത്. തലയോട്ടി ഒഴിവാക്കിക്കൊണ്ട് മുടിയിഴകളിൽ ആണ് ഇത് ഉപയോഗിക്കേണ്ട്. അറ്റം പൊട്ടി പോകുന്നത് തടയാൻ ഇത് സഹായിക്കും. അമിതമായി സമ്മർദ്ദം കൊടുത്ത് മുടി ഉണക്കാൻ ശ്രമിക്കരുത്. ടവ്വൽ ഉപയോഗിച്ച് വളരെ പതുക്കെ മുടി അമർത്തുക. പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം.

Read More

Hair Fall Beauty Tips Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: