scorecardresearch

മഴക്കാലത്തെ ചർമ്മസംരക്ഷണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മഴക്കാലത്ത് ഈർപ്പം വർധിക്കുന്നത് അധിക എണ്ണ ഉൽപാദനത്തിന് കാരണമാകും. ഇത് സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും മുഖക്കുരുവിനും കാരണമാകും

മഴക്കാലത്ത് ഈർപ്പം വർധിക്കുന്നത് അധിക എണ്ണ ഉൽപാദനത്തിന് കാരണമാകും. ഇത് സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും മുഖക്കുരുവിനും കാരണമാകും

author-image
Lifestyle Desk
New Update
beauty

മഴക്കാലത്ത് പ്രത്യേക ചർമ്മ ദിനചര്യ പിന്തുടരേണ്ടതുണ്ട്

വേനൽക്കാലത്തെന്നപോലെ മഴക്കാലത്തും ചർമ്മത്തിന് കരുതൽ ആവശ്യമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളിൽനിന്ന് അകന്നു നിൽക്കാം. ഇതിനായി മഴക്കാലത്ത് പ്രത്യേക ചർമ്മ ദിനചര്യ പിന്തുടരേണ്ടതുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. 

ദിവസത്തിൽ രണ്ടുതവണ ക്ലെൻസിങ് ചെയ്യണം

Advertisment

മഴക്കാലത്ത് ഈർപ്പം വർധിക്കുന്നത് അധിക എണ്ണ ഉൽപാദനത്തിന് കാരണമാകും. ഇത് സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും മുഖക്കുരുവിനും കാരണമാകും. ദിവസത്തിൽ രണ്ടുതവണ മൃദുവായ ക്ലെൻസർ ഉപയോഗിക്കുന്നത് ചർമ്മത്തിൽ നിന്ന് എണ്ണ, അഴുക്ക്, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും.

മോയിസ്ച്യുറൈസിങ് പ്രധാനം

മഴക്കാലത്ത് ചർമ്മത്തിന് മോയിസ്ച്യുറൈസിങ് പ്രധാനമാണ്. കട്ടി കുറഞ്ഞ, മോയ്‌സ്ച്യുറൈസറുകള്‍ ചര്‍മ്മാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന് ജലാംശം നല്‍കുന്ന ജെല്‍ രൂപത്തിലുള്ള മോയ്‌സ്ചുറൈസറുകളാണ് ഈ സമയത്ത് ഏറെ നല്ലത്. 

സൺസ്ക്രീൻ ഒഴിവാക്കരുത്

മഴക്കാലത്തും എല്ലാ ദിവസവും കുറഞ്ഞത് 30 SPF ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. ഇവയുടെ പതിവ് ഉപയോഗം ചർമ്മത്തെ കേടുപാടുകൾ, വാർദ്ധക്യം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

മിനിമൽ മേക്കപ്പ് നല്ലൊരു ഓപ്ഷനാണ്

Advertisment

മേക്കപ്പ് കൂടുന്നത് സുഷിരങ്ങൾ തടയുന്നതിന് ഇടയാക്കും, പ്രത്യേകിച്ച് ഈർപ്പമുള്ള സാഹചര്യങ്ങളിൽ. മഴക്കാലത്ത്, ചർമ്മത്തിന് അനുയോജ്യമായ തരത്തിൽ കുറച്ച് മേക്കപ്പ് ചെയ്യുക. 

ആവശ്യത്തിന് വെള്ളം കുടിക്കുക

ചർമ്മ ആരോഗ്യം നിലനിർത്താൻ വെള്ളം അത്യന്താപേക്ഷിതമാണ്. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. ഓരോ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. കൂടാതെ, ഈർപ്പം നിലനിർത്താൻ ഭക്ഷണത്തിൽ ഓറഞ്ച്, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

ശരിയായ ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. മഴയുള്ള ദിവസങ്ങളിൽ, വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. മറ്റ് ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പം ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ കഴിക്കാം. പഞ്ചസാരയും എണ്ണയും കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

Read More

Rain Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: