/indian-express-malayalam/media/media_files/0dVcdTemsixU0Oy22Svp.jpg)
ഭാഗ്യശ്രീ
ശരിയായ രീതിയിൽ പരിചരിച്ചാൽ ചർമ്മത്തിൻ്റെ ആരോഗ്യം എന്നും നിലനിർത്താൻ സാധിക്കും. അതിന് മികച്ച ഉദാഹരമാണ് 'മേനേ പ്യാർ കിയ' നടി ഭാഗ്യ ശ്രീ. ഇന്നും തിളക്കവും, യുവത്വവും തുളുമ്പുന്ന ചർമ്മാണ് താരത്തിൻ്റേതാണ്. അതിനു പിന്നിലെ രഹസ്യം തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഭാഗ്യ ശ്രീ വെളുപ്പെടുത്തിയത്.
വീട്ടിൽ ലഭ്യമായ കുറച്ചു ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഫെയ്സ് മാസ്കാണ് സൗന്ദര്യത്തിനു പിന്നിലെന്നു വീഡിയോയിലൂടെ താരം പറയുന്നു. ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തുകുയും, കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണീ മാസ്ക്. മുഖത്തെ കരുവാളിപ്പും, മുഖക്കുരവും അകറ്റി നിർത്തുന്നതിനും സഹായിക്കും.
ചേരുവകൾ
- കറ്റാർവാഴ ജെൽ
- കുങ്കുമപ്പൂവ്
- ഓട്സ്
- റോസ് വാട്ടർ
- വിറ്റാമിൻ ഇ
തയ്യാറാക്കുന്ന വിധം
അടുപ്പിൽ വെച്ച് ചൂടാക്കിയ പാനിനു മുകളിലേയ്ക്ക് തുണിയിൽ പൊതിഞ്ഞ കുങ്കുപ്പൂവ് വെച്ച് ചൂടാക്കുക. ശേഷം കറ്റാർവാഴ ജെൽ, ഓട്സ്, റോസ് വാട്ടർ, വിറ്റാമിൻ ഇ, ചൂടാക്കിയ കുങ്കുപ്പൂവ് എന്നിവ അരച്ചെടുക്കുക. ഇത് വൃത്തിയുള്ള ഒരു ബൗളിലേയ്ക്കു മാറ്റി സൂക്ഷിക്കുക. അവശ്യാനുസരണം ഉപയോഗിക്കാം. കഴുകി വൃത്തിയാക്കിയ മുഖത്ത് ഇത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക.
ഗുണങ്ങൾ
- ആൻ്റി ഓക്സ്ഡൻ്റ്സ്, ആൻ്റി മൈക്രോബിൽ ഗുണങ്ങളൊക്കെ ഉള്ളതിനാൽ ചർമ്മ രോഗങ്ങൾക്ക് കുങ്കുമപ്പൂവ് ഗുണം ചെയ്യും. അതിനാലാണ് ഇവ സൺസ്ക്രീനിലും, മറ്റ് ചർമ്മ ഉത്പന്നങ്ങളിലും ഉപയോഗിക്കാറുള്ളത്.
- ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തുന്നതിനും, വീക്കം അകറ്റുന്നതിനും കറ്റാർവാഴ ജെൽ സഹായിക്കുന്നു.
- വിറ്റാമിൻ ഇ ധാരാളം ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കും.
- ഓട്സിന് ആൻ്റി ഇൻഫ്ലാമേറ്ററി സവിശേഷതകളുണ്ട്. ചർമ്മത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ അകറ്റുന്നതിനും, മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നതിനും ഓട്സിനു കഴിയും.
- റോസ് വാട്ടർ ആൻ്റി ഇൻഫ്ലാമേറ്ററി സവിശേഷതകൾക്ക് പേരു കേട്ടതാണ്. ചർമ്മത്തിൻ്റെ പിഎച്ച് സന്തുലനം നിലനിർത്തുന്നതിനും, ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇത്തരം ചർമ്മ സംരക്ഷണ ഉത്പന്നങ്ങളോട് അലർജി ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. അതിനായി പാച്ച് ടെസ്റ്റ് ചെയ്തു നോക്കുക.
Read More
- സുന്ദരി കുട്ടി, അനശ്വരയുടെ ക്ലാസിക് ലുക്ക് ഏറ്റെടുത്ത് ആരാധകർ
- രാവിലെ ഞാൻ ആദ്യം ചെയ്യുന്നത് ഇതാണ്... തുറന്നു പറഞ്ഞ് സൊനാക്ഷി സിൻഹ
- മഞ്ഞളും പാലും മതി, കൈകളിലെ ടാൻ എളുപ്പത്തിൽ അകറ്റാം
- സിൽക്ക് സ്ലിറ്റ് കട്ട് സ്കർട്ടിൽ ഗ്ലാമറസായി ഷാരൂഖിന്റെ മകൾ സുഹാന ഖാൻ
- ആരാധകരുടെ പ്രെറ്റി അപ്പുവായി അപർണ ബാലമുരളി
- സാരി ഇനി കോർസെറ്റ് സ്റ്റൈലിലും, തമന്നയുടെ ട്രെൻഡിങ് ലുക്ക്
- കോടികളുടെ ആസ്തി, അനുഷ്ക ധരിച്ചത് ഇത്രയും വില കുറഞ്ഞ വസ്ത്രമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.