scorecardresearch

കോടികളുടെ ആസ്തി, അനുഷ്ക ധരിച്ചത് ഇത്രയും വില കുറഞ്ഞ വസ്ത്രമോ?

മൾട്ടി കളറുകളിലുള്ള ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞ മാക്സിയായിരുന്നു അനുഷ്കയുടെ വേഷം

മൾട്ടി കളറുകളിലുള്ള ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞ മാക്സിയായിരുന്നു അനുഷ്കയുടെ വേഷം

author-image
Lifestyle Desk
New Update
actress

അനുഷ്കയും കോഹ്‌ലിയും

വിരാട് കോഹ്‌ലി-അനുഷ്ക ശർമ്മ താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകമാണ്. ഇരുവരും ഇപ്പോൾ മക്കൾക്കൊപ്പം ലണ്ടനിലാണ് താമസം. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ക്യാമറയെ നോക്കി ചിരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ചിത്രത്തിൽ അനുഷ്കയെ കോഹ്‌ലി ചേർത്തുപിടിച്ചിരിക്കുന്നതും കാണാമായിരുന്നു. കാഷ്വൽ വസ്ത്രമായിരുന്നു ഇരുവരും ധരിച്ചിരുന്നത്. 

Advertisment

മൾട്ടി കളറുകളിലുള്ള ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞ മാക്സിയായിരുന്നു അനുഷ്കയുടെ വേഷം. നോ മേക്കപ്പ് ലുക്കിലായിരുന്നു താരം. ഗോൾഡ് ചെയിനും ചെറിയ കമ്മലും മോതിരവുമായിരുന്നു താരത്തിന്റെ അക്സസറീസ്. 17,070 രൂപയാണ് അനുഷ്ക ധരിച്ച മാക്സി ഡ്രെസിന്റെ വില.

കോഹ്‌ലിയും അനുഷ്കയും ലണ്ടനിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മക്കളുടെ സ്വകാര്യത മാനിച്ചാണ് ഇരുവരും ലണ്ടനിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതുസംബന്ധിച്ച് അനുഷ്‌കയോ വിരാടോ സ്ഥീരീകരണം നടത്തിയിട്ടില്ല. 

Advertisment

Read More

Anushka Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: