/indian-express-malayalam/media/media_files/8zUYRWH71PvTTahYUdYw.jpg)
ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള ഹെയർമാസ്ക്
പാർശ്വഫലങ്ങൾ​ ഇല്ലാതെ കേശ പരിപാലനം സാദ്ധ്യമാകുമെന്നതിനാലാണ് കൂടുതലായി പ്രകൃതിദത്ത പരിഹാരങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഹെയർ കെയർ ടിപ്പുകളും ഹാക്കുകളും നമ്മൾ സോഷ്യൽ മീഡിയയിൽ തിരയുന്നത്. എന്നാൽ ഇത്തരം നുറുങ്ങുകളിലൂടെ പല അമളികളിലും നമ്മൾ ചെന്നു പെടാറുമുണ്ട്. കൃത്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള കേശപരിപാലനം, വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പല വിദഗ്ധരും നിർദേശിക്കുന്നത്.
മുടികൊഴിച്ചിൽ പരിഹരിക്കാനും മുടിവളരാനും സഹായിക്കുന്ന മികച്ച ഔഷധമാണ് ചെമ്പരത്തി. ഒരു കാലത്ത് ഷാമ്പുവിനു പകരം തലമുടി കഴുകുന്നതിന് ഇതാണ് ഉപയോഗിച്ചിരുന്നത്. യാതൊരും പാർശ്വഫലങ്ങളും ഉണ്ടാകില്ല എന്നതിനാൽ ഈ മാസ്ക് ഇടയ്ക്ക് ഉപയോഗിച്ചു നോക്കൂ.
ചേരുവകൾ
- ചെമ്പരത്തി
- തൈര്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- ചെമ്പരത്തി പൂവിൻ്റെ ഇതളുകൾ വെള്ളത്തിൽ കുതിർത്തുവെയ്ക്കുക.
- ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ തൈര്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവയും, കുതിർത്തുവെച്ച ചമ്പരത്തി പൂവും ചേർത്ത് അരച്ചെടുക്കുക.
- മുടിയിഴകളിൽ ഇത് പുരട്ടുക.
- അര മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
- മുടിയിൽ കണ്ടീഷ്ണർ പുരട്ടുക.
ഗുണങ്ങൾ
- തലയോട്ടിയിലെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- മുടിയുടെ മിനുസവും, കട്ടിയും നിലനിർത്തുന്നു.
- വേരുകളിൽ നിന്നു തന്നെ തലമുടിയ്ക്ക സംരക്ഷണം നൽകുന്നതിനാൽ കരുത്തുറ്റ മുടിയിഴകളുടെ വളർച്ചയ്ക്ക് ഗുണകരമാണ്.
- ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും ഇത് ഉപയോഗിക്കുന്നത് ശീലമാക്കുക.
Read More
- തിളങ്ങുന്ന ചർമ്മത്തിന് ഒരുഗ്രൻ ഫെയ്സ് മാസ്ക്, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ
- സുന്ദരി കുട്ടി, അനശ്വരയുടെ ക്ലാസിക് ലുക്ക് ഏറ്റെടുത്ത് ആരാധകർ
- രാവിലെ ഞാൻ ആദ്യം ചെയ്യുന്നത് ഇതാണ്... തുറന്നു പറഞ്ഞ് സൊനാക്ഷി സിൻഹ
- മഞ്ഞളും പാലും മതി, കൈകളിലെ ടാൻ എളുപ്പത്തിൽ അകറ്റാം
- സിൽക്ക് സ്ലിറ്റ് കട്ട് സ്കർട്ടിൽ ഗ്ലാമറസായി ഷാരൂഖിന്റെ മകൾ സുഹാന ഖാൻ
- ആരാധകരുടെ പ്രെറ്റി അപ്പുവായി അപർണ ബാലമുരളി
- സാരി ഇനി കോർസെറ്റ് സ്റ്റൈലിലും, തമന്നയുടെ ട്രെൻഡിങ് ലുക്ക്
- കോടികളുടെ ആസ്തി, അനുഷ്ക ധരിച്ചത് ഇത്രയും വില കുറഞ്ഞ വസ്ത്രമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us