/indian-express-malayalam/media/media_files/8jAcs29eTH4yfNpQ63XT.jpg)
സുഹാന ഖാൻ
ഷാരൂഖ് ഖാന്റെ മകൾ സുഹാനയ്ക്ക് ആഡംബര ബ്രാൻഡുകളോട് വളരെ ഇഷ്ടമാണ്. ആഡംബര ബാഗുകളുടെയും വസ്ത്രങ്ങളുടെയും വലിയൊരു ശേഖരം തന്നെയുണ്ട് സുഹാനയ്ക്ക്. പൊതുവിടങ്ങളിൽ വളരെ സ്റ്റൈലിഷ് ലുക്കിലാണ് പലപ്പോഴും സുഹാന എത്താറുള്ളത്. അപ്പോഴൊക്കെ താരത്തിന്റെ ഔട്ട്ഫിറ്റും ആക്സസറീസും വാർത്തകളിൽ നിറയാറുണ്ട്.
സുഹാന മുടിയിൽ അണിഞ്ഞ ഒരു ഹെയർക്ലിപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാദയുടെ ലെതർ ബൺസ്റ്റിക്ക് ഹെയർക്ലിപ്പാണ് താരം ഉപയോഗിച്ചത്. 50,000 രൂപയാണ് ഈ ക്ലിപ്പിന്റെ വില. ഗ്രേ നിറത്തിലുള്ള 27 ലക്ഷത്തോളം വില വരുന്ന ആഡംബര ബ്രാൻഡായ ഹമീസ് കെല്ലി ബാഗും സുഹാനയുടെ കയ്യിൽ ഉണ്ടായിരുന്നു.
24 കാരിയായ സുഹാനയ്ക്ക് കോടികളുടെ ആസ്തിയുണ്ട്. 13 കോടിയാണ് സുഹാനയുടെ ആസ്തിയെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. വിവിധ പ്രോജക്ടുകൾക്ക് വാങ്ങുന്ന പ്രതിഫലം, ലക്സ് പോലുള്ള ചില പരസ്യ ബ്രാൻഡുകളിൽനിന്നുള്ള വരുമാനം എന്നിവയാണ് സുഹാനയുടെ പ്രധാന വരുമാന സ്രോതസുകളായി പറയുന്നത്.
സുഹാനയുടെ വസ്ത്ര കളക്ഷനിൽ ഒരു ബ്ലാക്ക് ബാൽമെയ്ൻ മിനി ഡ്രസ് ഉണ്ട്. 2,70,000 രൂപയാണ് ഇതിന്റെ വിലയായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഡംബര ബാഗുകളുകളുടെ വലിയൊരു കളക്ഷനും സുഹാനയ്ക്കുണ്ട്. ഇക്കൂട്ടത്തിൽ മിന്റ് ഗ്രീൻ പ്രദ ബ്രഷ്ഡ് ലെതർ മിനി ബാഗുമുണ്ട്. 1.23 ലക്ഷമാണ് ഈ ബാഗിന്റെ വില.
Read More
- മുടി തിളക്കമുള്ളതാക്കാം, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ
- സ്റ്റണ്ണിങ് ബോൾഡ് ലുക്കെന്ന് ആരാധകർ; ലെമൺ ഗ്രീൻ സാരി ട്രെൻഡിലാക്കി സംയുക്ത മേനോൻ
- ഗോൾഡിൽ ഗ്ലാമറസായി പ്രിയാമണി: ഫിലിം ഫെയർ സ്പെഷ്യൽ ലുക്ക്
- എണ്ണ ഉപയോഗിച്ചുള്ള മസാജ് തലമുടിക്ക് ഗുണം ചെയ്യുമോ?
- മങ്ങിയ കാൽപ്പാദങ്ങൾക്ക് വിട, ഈ പൊടിക്കൈ പരീക്ഷിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.