/indian-express-malayalam/media/media_files/wjeDS7BNEuaXxaJVHQNG.jpg)
ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ചർമ്മസംരക്ഷണ ദിനചര്യയുടെ അടിസ്ഥാനം ക്ലൻസിങ്, ടോണിംഗ്, മോയ്സ്ചറൈസിംഗ്, സൺ പ്രൊട്ടക്ഷൻ ഫാക്ടർ (SPF) എന്നിവയാണ്. എണ്ണ മയമുള്ളതും, മുഖക്കുരു ഉള്ളതുമായ ചർമ്മമാണെങ്കിൽ അതിനു പരിഹാരമായി നിരവധി ചികിത്സകളും, സിറങ്ങളും ലഭ്യമാണ്. എന്നിരുന്നാലും വിട്ടുമാറാത്ത പല ചർമ്മ പ്രശ്നങ്ങളും ഉണ്ട്. ഡിജിറ്റൽ ക്രിയേറ്ററായ റിധി ബലൂജയുടെ അഭിപ്രായത്തിൽ മോയ്‌സ്ചറൈസർ ഇല്ലാതെ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഇതിനു കാരണമായേക്കാം.
എന്നാൽ സൺസ്ക്രീൻ ഉപയോഗിക്കുന്നതിനു മുമ്പായി മോയ്സ്ചറൈസർ പുരട്ടാതിരിക്കുന്നതും മുഖക്കുരുവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വിപണിയിൽ ലഭ്യമായ പുതിയ സൺസ്ക്രീനുകളിൽ പലതിലും മോയ്സ്ചറൈസർ ചേർന്നിട്ടുണ്ടെന്ന് ഡോ. മിക്കി സിംഗ് പറയുന്നു. എന്നാൽ അത് ഒഴിവാക്കുന്നത് മുഖക്കുരുവിന് നേരിട്ട് കാരണമാകുന്നില്ല എങ്കിലും വരണ്ടതും, അസ്വസ്ഥവുമായ ചർമ്മത്തിലേയ്ക്ക് ഇത് നയിച്ചേക്കാം. എണ്ണയുടെ അമിതായ ഉത്പാദനത്തിലേയ്ക്ക് ഇത് നയിച്ചേക്കാം.
നിർജ്ജലീകരണം ഉണ്ടെങ്കിൽ മോയ്സ്ചറൈസർ പുരട്ടണ്ടേത് വളരെ പ്രധാനമാണ്. ചർമ്മത്തിന് സ്വഭാവികമായി ലഭിക്കാത്ത ജലാംശം ഇതിലൂടെ എത്തിക്കാൻ സാധിക്കും. ഇത് ട്രാൻസ്-എപിഡെർമലിൻ്റെ ജലനഷ്ടം പരിഹരിക്കും.
ചർമ്മം കൂടുതൽ മിനുസമ്മുള്ളതും തിളക്കമുള്ളതും ആക്കി തീർക്കാൻ മോയ്സ്ചറൈസർ സഹായിക്കുന്നു. സൺസ്ക്രീനിൻ്റെ കവറേജ് ഇത് ഉറപ്പാക്കുന്നു. ചർമ്മത്തിൻ്റെ വരൾച്ച കുറയ്ക്കുന്നു.
സൺസ്ക്രീനിൽ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കൾ ചർമ്മത്തെ വരണ്ടതും, അസ്വസ്ഥവുമാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ മോയ്സ്ചറൈസർ പുരട്ടുന്നത് സഹായിക്കും. എന്നാൽ അമിതമായി ഇത് പുരട്ടുന്നത് ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിലേയ്ക്കു നയിച്ചേക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അധിക എണ്ണ, അഴുക്ക്, വിയർപ്പ് എന്നിവ നീക്കം ചെയ്യുന്നതിന് കട്ടികുറഞ്ഞ ക്ലൻസറുകൾ തിരഞ്ഞെടുക്കുക. ദിവസവും രണ്ടു തവണ മുഖം കഴുകുക. അണുക്കളുമായി സമ്പർക്കം പുലർത്തേണ്ട അവസ്ഥ ഉള്ളതിനാൽ കൈകൾ അമിതമായി മുഖത്തു തൊടുന്നത് ഒഴിവാക്കുക. വിട്ടുമാറാത്ത മുഖക്കുരുവിന് വിദഗ്ധ ചികിത്സ ആവശ്യമാണ്.
Read More
- ആർത്തവ ചക്രം ചർമ്മത്തെ എങ്ങനെ ബാധിക്കും? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- മുടി കൊഴിച്ചിലാണോ പ്രശ്നം? ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തൂ
- മുഖക്കുരു അകറ്റാൻ ഈ ചർമ്മ സംരക്ഷണ ശീലങ്ങൾ പാലിക്കൂ
- ഐപിഎൽ ഫൈനലിൽ ഷാരൂഖ് ഖാൻ ധരിച്ചത് കോടികൾ വിലയുള്ള വാച്ച്
- കാൽപ്പാദ സംരക്ഷണത്തിന് ഒരുഗ്രൻ വിദ്യ, പരീക്ഷിച്ചു നോക്കൂ
- മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? തടയാൻ ചില വഴികൾ
- 50 വർഷം പഴക്കമുള്ള ബ്രോക്കേഡ് സാരിയിൽ നിന്നും ഡിസൈൻ ചെയ്ത സാറയുടെ ലെഹങ്ക സെറ്റ്
- മൃദുവായ ചർമ്മം വേണോ? ഈ വിദ്യ അറിഞ്ഞിരിക്കൂ
- മുടി കൊഴിയുന്നതും മുടി പൊട്ടുന്നതും തമ്മിലുള്ള വ്യത്യാസം അറിയാമോ?
- ചർമ്മം വെട്ടി തിളങ്ങും, മല്ലി വെള്ളം കുടിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.