/indian-express-malayalam/media/media_files/qXJe6nTvEMaOfpDW7gj5.jpg)
MV Govindan
പാലക്കാട് : സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഡോ.പി സരിന് സിപിഎം സ്ഥാനാർത്ഥിത്വം ലഭിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്ന് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സരിൻ ഇന്ന് വാർത്താ സമ്മേളനം നടത്തിയിരുന്നു. ശുദ്ധ തോന്നിവാസം എന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തേക്കുറിച്ച് സരിൻ പറഞ്ഞത്. ഇതോടെയാണ് സരിൻ സിപിഎം ന്റെ സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങും എന്ന അഭ്യൂഹം പരക്കുവാൻ തുടങ്ങിയത്. പാലക്കാട് നിന്നുള്ള പ്രധാനപ്പെട്ട സിപിഎം നേതാവായ എകെ ബാലൻ സരിന്റെ സ്ഥാനാർത്ഥിത്വത്തെ തള്ളാതിരുന്നതും ശ്രദ്ധേയമാണ്.
പാലക്കാട് നിന്നുള്ള ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ അസ്വസ്ഥരാണ്. പത്തനംതിട്ട ജില്ലക്കാരനായ രാഹുലിനെ പാലക്കാട്ടേക്ക് പറിച്ചു നടുന്നതിലെ പൊരുത്തക്കേടാണ് പ്രാദേശിക വിരുദ്ധ നിലപാട് എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്. പ്രാദേശികമായ വികാരം കണക്കിലെടുത്ത് സരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു.
സരിന്റെ നടപടികൾക്കെതിരെയും കോൺഗ്രസിൽ അതൃപ്തി പുകയുന്നുണ്ട്. വിഡി സതീശനും മറ്റ് മുതിർന്ന നേതാക്കളും പാർട്ടി അച്ചടക്ക നടപടിക്ക് എതിരായ സരിന്റെ പ്രവർത്തനത്തിൽ പ്രതികരണവുമായി രംഗത്ത് വരികയുണ്ടായി. രാഹുൽ ഗാന്ധിക്കടക്കം തന്റെ പരാതിക്കത്ത് അയ്ച്ച് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സരിൻ. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനാണ് ഞറുക്ക് വീണത്. ഷാഫി പറമ്പിലിന്റെ പിൻകാമിയായി രാഹുലിനെ കൊണ്ടുവന്നതിൽ സരിൻ ശക്തമായ വിമർശനമുന്നയിച്ചു.
കോൺഗ്രസിലെ പുകച്ചിൽ മുതലാക്കുവാനുള്ള സമീപനം എൽഡിഎഫിന്റെയും സിപിഎം ന്റെയും ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. സിപിഎം നേതാക്കൾ തന്നെ സരിനെ തള്ളിപ്പറയാത്ത സാഹചര്യത്തിൽ സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി ആകാനുള്ള സാധ്യതകളേറെയാണ്. ഇതോടൊപ്പം തന്നെ കാണേണ്ട പ്രധാനപ്പെട്ട കാര്യം, ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കളം പിടിക്കുന്നത് യുഡിഎഫിന് ഗുണകരമാവും.
Read More
- അതൃപ്തി പരസ്യമാക്കി സരിൻ: തോൽക്കുക മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധി
- ദിവ്യയുടെ പെരുമാറ്റം അപക്വം; സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി
- ഹർത്താൽ,കൂട്ടഅവധി;നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം
- ദിവ്യ ഭീഷണിപ്പെടുത്തി;പരാതി നൽകി നവീൻ ബാബുവിന്റെ കുടുംബം
- നവീന് സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല: മന്ത്രി കെ. രാജന്
- ഒഴിവാക്കേണ്ട പരാമർശം; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.