/indian-express-malayalam/media/media_files/NA2vHaMZ3MehvpV8gjLG.jpg)
എഡിജിപി എംആർ അജിത് കുമാർ, എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.
എസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ പൊലിസ് ക്വാർട്ടേഴ്‌സിൽ നിന്നും മുറിച്ച മരം അജിത് കുമാറിനും നൽകിയെന്നാണ് പിവി അൻവറിന്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിർമ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.
വിജിലൻസ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാർ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളിൽ ഷെയ്ഖ് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.
Read More
- "എല്ലാം വഴിയെ മനസ്സിലാകും" : ജയസൂര്യ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി
- മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് വീണാ ജോർജ്
- എം പോക്സ്; മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 23 പേർ
- EY Employee Death:എന്റെ ഹൃദയഭാരം വളരെ വലുത്; ഉള്ളുലയ്ക്കും ഈ അമ്മയുടെ കത്ത്
- EY Employee Died:അന്ന സെബാസ്റ്റ്യന്റെ മരണം; ആരോപണവുമായി കുടുംബം:അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
- വിവാഹത്തിനായി നാട്ടിലേക്ക് വരുന്നതിനിടെ പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us