/indian-express-malayalam/media/media_files/Z93YDs5I5d2yTxxv4e2V.jpg)
എംവി ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവേദേക്കറും തമ്മിലുണ്ടായ വിവാദ കൂടിക്കാഴ്ച സംബന്ധിച്ച അടുത്ത സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സംഭവം അടഞ്ഞ അധ്യായമല്ലെന്നും തിരുത്തേണ്ടവർ ആരൊക്കെയായാലും തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വർഗീയത തുറന്നുകാട്ടുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപിയുടെ മതരാഷ്ട്ര വാദ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. വിശ്വാസികളെ അടക്കം വർഗീയവത്കരിക്കാനാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചു. ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്എൻഡിപിയുടെ നേതാക്കൾ സിപിഎം വിമർശനം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നഗരമേഖലയിൽ സിപിഎം സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്തുംയ നവ മാധ്യമങ്ങളിൽ സിപിഎം വിരോധം വലിയ തോതിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത മാധ്യമ ശൃംഘല സിപിഎമ്മിനെതിരെ തിരിയുകയാണ്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ ആശയ പ്രചാരണം ശക്തിയായി നവമാധ്യമങ്ങളിൽ നടപ്പാക്കും. നവമാധ്യമ കടന്നാക്രമണങ്ങൾ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ മേയറെയും മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരേയും എല്ലാം കടന്നാക്രമിക്കുന്നു. ഐഎഎസുകാരിയായ ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന ആക്രമണം അവർ സ്ത്രീയായത് കൊണ്ടാണ്. കോൺഗ്രസ് നേതാവിന്റെ ഭാര്യയായത് കൊണ്ട് ഔദ്യോഗികമായ പദവികളെ പോലും വിമർശിക്കുന്നു. ദിവ്യയെ ആക്രമിച്ചതിന് മുന്നിൽ നിന്നത് മുൻനിര കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Read More
- നിപയിൽ ആശ്വാസം: ഇന്ന് പരിശോധിച്ച ഒൻപത് സാമ്പിളുകൾ നെഗറ്റീവ്
- നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആർ സംഘം ഇന്ന് എത്തും
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.