/indian-express-malayalam/media/media_files/Y0BfvDjRtpqnls821YU4.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ബെംഗളൂരു: മംഗളൂരുവിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുനെ കണ്ടെത്താനായി ആറാാം നാളും രക്ഷാപ്രവർത്തനം തുടരുന്നു. തെരച്ചിലിനായി ഇന്ന് ഉച്ചയോടെ സൈന്യം ഷിരൂരിലെത്തി. 40 പേരടങ്ങുന്ന സൈനിക സംഘമാണ് ബെലഗാവി ക്യാമ്പിൽ നിന്നെത്തിയത്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തിയിട്ടുണ്ട്.
ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ കൂടുതൽ ഫലപ്രദമായ തെരച്ചിനായി ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട്. അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൾപ്പെടെ കത്തയച്ചിരുന്നു. അഞ്ചു ദിവസം പിന്നിടുമ്പോഴും അർജുനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൈന്യമിറങ്ങുന്നത്.
അർജുനെ കണ്ടെത്താൻ അത്യാധുനിക റഡാർ ഉപയോഗിച്ച് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിൽ മണ്ണിനടിയിലായി ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഭാഹത്ത് ഇന്ന് കൂടുതൽ തെരച്ചിൽ നടത്തും. ശനിയാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്നു രാവിലെയാണ് പുനരാരംഭിച്ചത്.
കര്‍ണാടക എസ്.ഡി.ആര്‍.എഫ് സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്.
Read More
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
- ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്
- രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ ഭാര്യ
- കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.