/indian-express-malayalam/media/media_files/Ipqp4VKARZZTtRqiWo51.jpg)
പുഴയിൽ കുടുങ്ങിയ കുട്ടികൾ
ചിറ്റൂർ: പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളെ ഫയർഫോഴ്സ് രക്ഷിച്ചു. പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ 13 വയസ്സുളള അഭിനവ് കൃഷ്ണ, 15 വയസുളള അജി എന്നിവരാണ് ആലാംകടവ് പാലത്തിനു സമീപം ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയത്. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്സ് കുട്ടികളെ രക്ഷിച്ചു.
കഴിഞ്ഞ ദിവസം ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ മൈസൂര്‍ സ്വദേശികള്‍ കയറിനിന്ന അതേ പാറയില്‍ തന്നെയാണ് ഈ കുട്ടികളും കയറി നിന്നത്. കളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ ഫുട്ബോള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് പുഴയില്‍ കുടുങ്ങിയതെന്ന് കുട്ടികള്‍ പറഞ്ഞു. ചിറ്റൂര്‍ ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തമിഴ്നാട്ടില്‍ ആളിയാര്‍ വൃഷ്ടി പ്രദേശത്ത് മഴയുളള സാഹചര്യത്തില്‍ കൂടുതല്‍ ജലം മണക്കടവില്‍ എത്തുന്നതായും ഇതേ തുടര്‍ന്ന് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ക്രമാതീതമായി തുറക്കേണ്ടി വരുമെന്നതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് കൂടാന്‍ സാധ്യത ഉണ്ടെന്ന് തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിരുന്നു.
Read More
- രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ ഭാര്യ
- കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം
- കഴിഞ്ഞ ഒരാഴ്ച: സംസ്ഥാനത്ത് ലഭിച്ചത് 110 ശതമാനം അധികമഴ
- തീരാമഴ; ഇന്ന് അഞ്ച് ജില്ലകളിൽ? അവധി, ഓറഞ്ച് അലർട്ട് നാലിടത്ത്
- ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us