/indian-express-malayalam/media/media_files/R8ngs2q9ZrUDTf7cQCnV.jpg)
അർജുൻ, കൃഷ്ണപ്രിയ
കോഴിക്കോട്: മംഗളൂരുവിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ഭാര്യ കൃഷ്ണപ്രിയ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിൽ മുഖേന കത്തയച്ചു. അഞ്ചു ദിവസമായി തിരച്ചിൽ നടത്തിയിട്ടും അർജുനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൈന്യത്തെ വിന്യസിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
അർജുനെ കണ്ടെത്താൻ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മംഗളൂരുവിൽനിന്നും റഡാർ എത്തിച്ചാണ് സൂറത്കൽ എൻഐടിയിൽനിന്നുള്ള സംഘം മണ്ണിടിഞ്ഞു വീണ സ്ഥലത്ത് പരിശോധന നടത്തുന്നത്. എന്നിട്ടും അർജുൻ എവിടെയാണെന്നതിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല.
കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം നല്ല രീതിയിലാണ് നടക്കുന്നതെന്നും സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. എൻഡിആർഎഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എഴുപതോളം പേരടങ്ങിയ സംഘമാണ് അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നിർത്തിവെച്ച തിരച്ചിൽ ഇന്നു രാവിലെ അഞ്ചരയോടെ പുനരാരംഭിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.