scorecardresearch

വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

സമ്പർക്കത്തിലേർപ്പെട്ട 214 പേര്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്

സമ്പർക്കത്തിലേർപ്പെട്ട 214 പേര്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്

author-image
WebDesk
New Update
Nipah Virus, നിപ വൈറസ്, Ernakulam, എറണാകുളം, KK Shailaja, കെകെ ശൈലജ, samples, സാമ്പിളുകള്‍, health, ആരോഗ്യം

ഫയൽ ഫൊട്ടോ

കോഴിക്കോട്: മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 14 കാരൻ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മരണത്തിന് കീഴടങ്ങിയത്.

Advertisment

നിപ്പ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കനത്ത ജാഗ്രത നിർദേശമുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾക്ക് പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവു. വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം. മറ്റു സ്ഥലങ്ങളിലേക്ക് പോയി പഠിക്കുന്ന വിദ്യാർത്ഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നി‍ർദേശമുണ്ട്.

കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളൂ. മുൻകൂട്ടി തീരുമാനിച്ച എല്ലാ പരിപാടികൾക്കു ആൾകൂട്ടം ഒഴിവാക്കണം. കൂടാതെ മലപ്പുറം ജില്ലയിലുള്ള എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു.

അതേസമയം, കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 11 മുതൽ 15 വരെയുള്ള കുട്ടിയുടെ യാത്രാവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും പെട്ടന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 

Advertisment

നിലവിൽ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 214 പേര്‍ നിരീക്ഷണത്തിലാണ്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍‍ര്‍ ക്വാറന്റൈനിലാണ്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. കൺട്രോൾ റൂം നമ്പറുകൾ- 0483-2732010, 0483-2732050, 0483-2732060, 0483-2732090.

Read More

Malappuram Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: