/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: നിപ ബാധിച്ചുമരിച്ച പതിനാലുകാരന്റെ സമ്പർക്കപട്ടികയിലുള്ള ഒൻപതുപേരുടെ പരിശോധന ഫലം നെഗറ്റീവ്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പടെയുള്ളവരുടെ പരിശോധന ഫലമാണ് തിങ്കളാഴ്ച പുറത്തുവന്നത്. 13 പേരുടെ പരിശോധനാഫലമാണ് തിങ്കളാഴ്ച പ്രതീക്ഷിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
ഇതുകൂടാതെ തിരുവനന്തപുരം തോന്നയ്ക്കൽ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലം കൂടി പുറത്തുവരാനുണ്ട്. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ സ്രവം കൂടി പരിശോധനയ്ക്കുകയായിരുന്നു.
അതേ സമയം, കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുള്ള നാല് പേരും ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഐസൊലേഷനിൽ കഴിയുന്നവരുടെ സാംപിളുകളാണ് തോന്നയ്ക്കലിൽ പരിശോധിക്കുന്നത്. ഇവരിൽ രണ്ടു പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും രണ്ടു പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമാണുള്ളത്.
നിലവിൽ ആകെ 350 പേരുടെ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടും. സമ്പർക്കപ്പട്ടികയിലുള്ള 68 പേർ ആരോഗ്യപ്രവർത്തകരാണ്. സുരക്ഷ മുൻനിർത്തി മലപ്പുറം ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശൂപത്രിയിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More
- നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആർ സംഘം ഇന്ന് എത്തും
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.