/indian-express-malayalam/media/media_files/NvwSuqyXWbkVUwqZBIoG.jpg)
നിപ സ്ഥിരീകരിച്ച് മരണമടഞ്ഞ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു
മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് പതിനാലുകാരൻ മരിച്ചതിന് പിന്നാലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കർശന നിയന്ത്രണം. രോഗ ബാധയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘം ഇന്ന് മലപ്പുറത്തെത്തും.
നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കൽ വിദഗ്ധരുമാണ് സംഘത്തിലുണ്ടാവുക. നിപ ബാധ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ടീമിനെ ഇവിടേക്ക് നിയോഗിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതായി പ്രിൻസിപ്പാൾ അറിയിച്ചു.
നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി തിങ്കളാഴ്ച രാവിലെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെ വെച്ച് തന്നെ നടത്താനും, ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.
ഞായറാഴ്ച, രോഗലക്ഷണത്തോടെ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 7 പേരുടെ സാമ്പിളുകൾ നെഗറ്റീവെന്ന് കണ്ടെത്തിയിരുന്നു. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.
Read More
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.