/indian-express-malayalam/media/media_files/uploads/2017/04/tp-ramakrishnan.jpg)
ടിപി രാമകൃഷ്ണൻ
കോഴിക്കോട്: പി വി അൻവറിന്റെ ആരോപണങ്ങൾ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നിൽക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ പറഞ്ഞതിന്റെ പേരിൽ എൽഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകൾക്കെതിരെ കർശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതൽ കർശനമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
"മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ . അതാരാണെന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാർത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്ങളുടേയും മുനയൊടിഞ്ഞത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ്"-. എൽഡിഎഫ് കൺവീനർ പറഞ്ഞു.
"പി ശശിയെപ്പറ്റി ഉയർന്നു വന്ന ആരോപണങ്ങളിൽ, അതിലെ വിഷയങ്ങൾ വരട്ടെ. എല്ലാ വിഷയങ്ങളും നമുക്ക് മനസ്സിലാക്കാമല്ലോ. എല്ലാ പരിശോധനയും നടത്തുന്നുണ്ട്. ശശിക്കെതിരെ ഏതെങ്കിലും കുറ്റാരോപണമുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കും. അതാണ് സർക്കാരിന്റെ സമീപനം. പി വി അൻവറിന്റെ വെളിപ്പെടുത്തലിൽ സർക്കാർ പ്രതിക്കൂട്ടിലല്ല. പ്രതിപക്ഷ നേതാവ് എത്ര ഘട്ടത്തിൽ രാജി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഒരു ഭരണവും കേരളത്തിൽ നടക്കില്ലല്ലോ"- ടിപി രാമകൃഷ്ണൻ പറഞ്ഞു.
"അൻവർ ആഭ്യന്തര വകുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം പരിശോധിക്കുമെന്നും, കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിഷയം ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത് ശരിയായോയെന്ന് അൻവർ ആലോചിക്കണം. വെളിപ്പെടുത്തൽ നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ വിവരം അറിയിക്കണമായിരുന്നു"- ടിപി രാമകൃഷ്ണൻ പറഞ്ഞു
Read More
- മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അൻവർ:'എന്റെ ഉത്തരവാദിത്വം അവസാനിച്ചു'
- പിവി അൻവറിന് പിന്തുണയുമായി സിപിഎം എംഎൽഎ
- എഡിജിപി അജിത് കുമാറിനെ മാറ്റില്ല;ഡിജിപി നേരിട്ട് അന്വേഷിക്കും
- ആരോപണവുമായി വീണ്ടും പിവി അൻവർ; അന്വേഷണം നടക്കട്ടെയെന്ന് എഡിജിപി അജിത് കുമാർ
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
- എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.