/indian-express-malayalam/media/media_files/rWIZAkBiNlyQ5Slw9AhX.jpg)
തിരുവനന്തപുരം: എഡിജിപിയ്ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കുമെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ പിവി അൻവറിന് പിന്തുണയുമായി സിപിഎം എംഎൽഎ രംഗത്ത്. സിപിഎമ്മിന്റെ കായംകുളം എംഎൽഎ യു പ്രതിഭയാണ് അൻവറിന് പിന്തുണയുമായി രംഗത്തെത്തിയത്. ഫെയ്‌സ് ബുക്കിലൂടെയാണ് പ്രതിഭ, അൻവറിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട അൻവർ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേർക്കുനേർ ആണ്. സപ്പോർട്ട്'' എന്നാണ് യു പ്രതിഭ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ച് രംഗത്തു വരുന്നത്.
/indian-express-malayalam/media/media_files/mjgqPxbCsayRiYEO3WcE.jpg)
നേരത്തെ,പിവി അൻവറിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നൽകുകയാണെന്നുമായിരുന്നു കാരാട്ട് റസാഖ് പറഞ്ഞത്. എഡിജിപി എംആർ അജിത്ത് കുമാർ, എസ്പി സുജിത്ത് കുമാർ എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെടി ജലീൽ എംഎൽഎയും രംഗത്തെത്തിയിരുന്നു.
Read More
- എഡിജിപി അജിത് കുമാറിനെ മാറ്റില്ല;ഡിജിപി നേരിട്ട് അന്വേഷിക്കും
- ആരോപണവുമായി വീണ്ടും പിവി അൻവർ; അന്വേഷണം നടക്കട്ടെയെന്ന് എഡിജിപി അജിത് കുമാർ
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
- എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
- എഡിജിപിയ്ക്കെതിരെ ആരോപണവുമായി എസ്പി;വകുപ്പ് തല അന്വേഷണം നടത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.