/indian-express-malayalam/media/media_files/C5ZaconfHvFP5uUmM0wZ.jpg)
എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാർ കുടുക്കിയെന്നും അൻവർ ആരോപിക്കുന്നു
മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എംആർ അജിത്ത് കുമാറാണെന്ന് എംഎൽഎ ആരോപിക്കുന്നത്. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത്ത് കുമാർ പണിയുന്നതെന്നും പി വി അൻവർ ആരോപിച്ചു.
എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാർ കുടുക്കിയെന്നും അൻവർ ആരോപിക്കുന്നു.കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അൻവർ ആരോപിക്കുന്നു.
അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിന്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ മാധ്യമങ്ങളോട് ഒറ്റവാക്കിൽ പ്രതികരിച്ച് എഡിജിപി എംആർ അജിത് കുമാർ. 'എനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിട്ടുണ്ട്. നിജസ്ഥിതി പുറത്തുവരട്ടെ'- എംആർ അജിത് കുമാർ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read More
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
- എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ
- എഡിജിപിയ്ക്കെതിരെ ആരോപണവുമായി എസ്പി;വകുപ്പ് തല അന്വേഷണം നടത്തും
- ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി
- യുവാവിന്റെ പരാതി:രഞ്ജിത്തിനെതിരെ കേസെടുത്തു
- 'കാരവാനിൽ വരെ ഒളിക്യാമറ';വെളിപ്പെടുത്തലുമായി നടി രാധികാ ശരത്കുമാർ
- ലൈംഗികാതിക്രമണ പരാതി; ലോയേഴ്സ് കോണ്ഗ്രസ് നേതാവിന്റെ അറസ്റ്റു തടഞ്ഞ് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.