/indian-express-malayalam/media/media_files/C5ZaconfHvFP5uUmM0wZ.jpg)
പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പിവി അൻവർ രംഗത്ത്
മലപ്പുറം: പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പിവി അൻവർ രംഗത്ത്. ശനിയാഴ്ച എസ്പി സുജിത് ദാസുമായി താൻ നടത്തിയ ഫോൺസംഭാഷണം പുറത്തുവിട്ട അൻവർ,ഞായറാഴ്ച വാർത്താസമ്മേളനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് രംഗത്തെത്തിയത്. "അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്. എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ആ ലെവലിലേക്ക് പോകണമെങ്കിൽ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതിൽ ആകർഷിക്കപ്പെട്ടവർക്കേ കഴിയൂ"- പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"എഡിജിപി അജിത് കുമാറിന്റെ ഭാര്യയെ സഹോദരൻ വിളിച്ചതിന്റെ അങ്ങേത്തലയ്ക്കൽ കേരളത്തിലെയും ബോംബെയിലേയും കള്ളക്കടത്തു സംഘത്തിലെ പണം ഇൻവെസ്റ്റ് ചെയ്യുന്ന വളരെ പ്രധാനികളാണ് ഉള്ളത്. എന്നാൽ ഇപ്പോൾ അജിത് കുമാറിന്റെ ഭാര്യയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. സ്ത്രീ എന്ന പരിഗണന നൽകി ഇപ്പോൾ വിടുകയാണ്. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാം."- അൻവർ പറഞ്ഞു.
"മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർ മുഖ്യമന്ത്രി വിശ്വസിച്ച ഉത്തരവാദിത്തമേൽപ്പിച്ചവരാണ്. എന്നാൽ മുഖ്യമന്ത്രി ഏൽപ്പിച്ച വലിയ ദൗത്യം ഇവർ സത്യസന്ധമായി നിർവഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകൾ തന്റെ കയ്യിലുണ്ട്."
"നവകേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട്ട് നടന്ന ചടങ്ങിൽ ഒരു പ്രശ്നമുണ്ടായില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഏതാനും യൂട്യൂബർമാർക്ക് മാത്രമാണ് പ്രശ്നമുണ്ടായത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളാതെ സർക്കാരിനെയും പാർട്ടിയെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിന്റെ ഒരു വിഭാഗമാണ്"- അൻവർ കുറ്റപ്പെടുത്തി.
"പല പൊലീസ് ഓഫീസർമാരുടേയും ഫോൺകോളുകൾ ചോർത്തിയിട്ടുണ്ട്. ഇതിൽ ചിലത് ടെലികാസ്റ്റ് ചെയ്തു. ഇനിയും ഒരുപാട് ടെലികാസ്റ്റ് ചെയ്യാനുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വന്നതിന്റെ ഗതികേട് ജനങ്ങൾക്ക് മനസ്സിലാകും. പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്യേണ്ടി വന്നതാണ്.ചില ഓഫീസർമാർ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യവിരുദ്ധമായ, ദേശവിരുദ്ധമായ, സാമൂഹ്യവിരുദ്ധമായ പ്രവൃത്തികൾ ജനങ്ങളെയും, സർക്കാരിനെയും, പാർട്ടിയെയും ബോധ്യപ്പെടുത്താൻ ഇതല്ലാതെ മാർഗമില്ലാത്തതു കൊണ്ടാണ് ഫോൺകോളുകൾ ചോർത്തേണ്ടി വന്നത്. അതുകൊണ്ട് കേരള ജനതയോട് ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുകയാണ്". പി വി അൻവർ പറഞ്ഞു.
Read More
- എഡിജിപിയ്ക്കെതിരെ ആരോപണവുമായി എസ്പി;വകുപ്പ് തല അന്വേഷണം നടത്തും
- ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി
- യുവാവിന്റെ പരാതി:രഞ്ജിത്തിനെതിരെ കേസെടുത്തു
- 'കാരവാനിൽ വരെ ഒളിക്യാമറ';വെളിപ്പെടുത്തലുമായി നടി രാധികാ ശരത്കുമാർ
- ലൈംഗികാതിക്രമണ പരാതി; ലോയേഴ്സ് കോണ്ഗ്രസ് നേതാവിന്റെ അറസ്റ്റു തടഞ്ഞ് കോടതി
- റഷ്യയിൽ തൊഴില് തട്ടിപ്പിനിരയായ മലയാളികളെ നാട്ടിലെത്തിക്കാൻ
- സഭാതർക്കം;ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.