scorecardresearch

റഷ്യയിൽ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി

റഷ്യ- യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട മലയാളിയായ സന്ദീപ് ചന്ദ്രൻറെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും വിദേശകാര്യ മന്ത്രിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

റഷ്യ- യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട മലയാളിയായ സന്ദീപ് ചന്ദ്രൻറെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും വിദേശകാര്യ മന്ത്രിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

author-image
WebDesk
New Update
S Jaishankar, Pinarayi Vijayan

ചിത്രം: എക്സ്

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സഹായം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്ത് നൽകി. റഷ്യ- യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട മലയാളിയായ സന്ദീപ് ചന്ദ്രൻറെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Advertisment

പത്തു ദിവസം മുൻമ്പാണ് റഷ്യൻ സൈനിക ക്യാമ്പിൽ ജോലി ചെയ്തിരുന്ന സന്ദീപ് ചന്ദ്രൻ വ്യോമാക്രമണത്തിൽ മരണപ്പെട്ടത്. തൃശൂർ നായരങ്ങാടി സ്വദേശിയാണ് സന്ദീപ് (36). മൃതദേഹം നിലവിൽ റഷ്യയിലെ റോസ്തോവ്-ഓൺ-ഡോണിൽ സൂക്ഷിച്ചിരിക്കുകയാണ്.

സന്തോഷ്, ഷൺമുഖൻ, സിബി സൂസമ്മ ബാബു, റെനിൻ തോമസ് എന്നീ നാലു മലയാളികൾ ഇപ്പോഴും ഉക്രെയ്നിലെ ലുഹാൻസ്കിലെ സൈനിക ക്യാമ്പിൽ അപകടകരമായ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. അടിയന്തരമായി ഇവരെ നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം.

നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

Read More

Advertisment
Pinarayi Vijayan S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: