/indian-express-malayalam/media/media_files/BoZSCBJTaMba6ED86UeW.jpg)
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കി
കൊച്ചി: ലൈംഗികാതിക്രമണ ആരോപണത്തിൽ നടൻ മുകേഷിന്റെ രാജിയിൽ സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ ഭിന്നത. മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സമാന ആരോപണം നേരിടുന്ന യുഡിഎഫ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നാണ് സിപിഎം മുന്നോട്ടുവെക്കുന്ന വാദം. സമാനമായ പരാതിയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചില്ലല്ലോയെന്നാണ് എൽഡിഎഫ് കൺവനീനർ ഇപി ജയരാജന്റെ വാദം. മുകേഷിനെതിരെ കേസെടുത്തത് ധാർമികമായ നിലപാടാണെന്നും ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.ലോക്‌സഭയിൽ കേരളത്തിൽനിന്നുള്ള ചില എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരെ കാണിക്കാത്തതാണു കൊല്ലം എംഎൽഎക്കെതിരെ കാണിക്കുന്നതെന്നും സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു.
മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ വനിതാനേതാക്കളുടെയും അഭിപ്രായം. കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ മുകേഷിന് എംഎൽഎയായി തുടരാനാകില്ലെന്നും അതിനുമുമ്പെ രാജിവെക്കണമെന്ന് പറയാൻ പറ്റില്ലെന്നും നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും കെകെ ശൈലജ എംഎൽഎ പറഞ്ഞു. ആരോപണ വിധേയർ മാറിനിൽക്കണമെന്ന് നിയമത്തിൽ പറയുന്നില്ലെന്നാണ് സിപിഎം നേതാവ് പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ മുകേഷ് രാജിവെക്കണമെന്നാണ് മുതിർന്ന സിപിഐ നേതാക്കളുടെ അഭിപ്രായം. ഒരുനിമിഷം പോലും വൈകാതെ മുകേഷ് രാജിവെക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെടുന്നു. രാജിവച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും അവർ പറഞ്ഞു.മുതിർന്ന സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ എന്നിവരും മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ടു. അതേസമയം, മുകേഷിനെതിരെ മൃദുസമീപനമാണ് സിപി്‌ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിച്ചത്.
/indian-express-malayalam/media/media_files/c9aDwrREBXYaXY94C9Wo.jpg)
വ്യാഴാഴ്ച ചേർന്ന സിപിഐ അടിയന്തര എക്‌സിക്യൂട്ടീവിൽ രാജി അനിവാര്യമെന്ന നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷം. പാർട്ടിയുടെ പൊതു വികാരം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ധരിപ്പിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പടെ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് യോഗം വെള്ളിയാഴ്ച നടക്കും. ഇക്കാര്യത്തിൽ സെക്രട്ടിയേറ്റ് യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. മുകേഷിന്റെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസും മഹിള കോൺഗ്രസും മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് ഉയർത്തിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.
പ്രതിഷേധത്തെ തുടർന്ന് മുകേഷിൻറെ തിരുവനന്തപുരത്തെയും കൊല്ലത്തെയും വീടുകൾക്ക് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫും ബിജെപിയും ജില്ലാ കേന്ദ്രങ്ങളിലും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി.
Read More
- മുകേഷിന്റെ അറസ്റ്റ്; അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞു
- ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
- കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോ? മുകേഷിന്റെ രാജി ആവശ്യം അംഗീകരിക്കാതെ ഇ.പി.ജയരാജൻ
- നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്
- മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
- പ്രകൃതി വിരുദ്ധ പീഡനം;രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.