scorecardresearch

'കാരവാനിൽ വരെ ഒളിക്യാമറ';വെളിപ്പെടുത്തലുമായി നടി രാധികാ ശരത്കുമാർ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ,മലയാള സിനിമാ ലൊക്കേഷനിലെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് തെന്നിന്ത്യൻ നടി രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്‌

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ,മലയാള സിനിമാ ലൊക്കേഷനിലെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് തെന്നിന്ത്യൻ നടി രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്‌

author-image
WebDesk
New Update
Radhika Sarathkumar | Animal Movie

രാധികാ ശരത്കുമാർ

ചെന്നൈ: കാരവാനിൽ വരെ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി രാധികാ ശര്തകുമാർ. മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം സംബന്ധിച്ചാണ് രാധിക ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. "സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയി". ഏഷ്യാനെറ്റ് ന്യൂസിനോട് രാധിക പറഞ്ഞു.

Advertisment

"കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി പുരുഷന്മാർ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകൾ ഉണ്ട്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിൽ കണ്ടു. ഭയന്ന് പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ല."- നടി പറയുന്നു.

"പാടില്ലാത്തത് പലതും കേരളത്തിൽ നടക്കുന്നു. അവരോട് ശക്തമായി പ്രതികരിച്ചു. ചെരുപ്പൂരി അടിക്കും"-അവർ പറഞ്ഞു. എന്നാൽ ഏത് ചിത്രത്തിന്റെ സെറ്റിലാണ് ഇത് കണ്ടതെന്ന് അവർ വെളിപ്പെടുത്തിയുമില്ല. ദിലീപ് ചിത്രമായ രാമലീലയിലും പവി കെയർ ടേക്കറിലും രാധിക അടുത്ത കാലത്ത് അഭിനയിച്ചിരുന്നു. ഇതിനൊപ്പം മോഹൻലാൽ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും അഭിനയിച്ചു. 2017 മുതൽ 2024വരെയാണ് രാധിക ഈ സിനിമകളിൽ അഭിനയിച്ചത്.രാധികയുടെ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്ത് അന്വേഷിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയിൽ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരിൽ ഇത്തരക്കാരില്ലേ, അവരോട് നമ്മൾ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.

Advertisment

Read More

Malayalam Film Industry Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: