/indian-express-malayalam/media/media_files/TuQJWK6uKCywSQ0PF1ny.jpg)
ചന്ദ്രശേഖരൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്
കൊച്ചി: നടിയുടെ ലൈംഗികാതിക്രമണ പരാതിയിൽ, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റു തടഞ്ഞ് കോടതി. ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ വി.എസ് ചന്ദ്രശേഖരന്റെ അറസ്റ്റാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞത്. തിങ്കളാഴ്ച വരെ ചന്ദ്രശേഖരനെ അസറ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചു.
ചന്ദ്രശേഖരൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചന്ദ്രശേഖരനെതിരെ നടി പരാതിയുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു
കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് ചന്ദ്രശേഖരന്‍ രാജിവെച്ചത്. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന്, കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയ രാജിക്കത്തിൽ അദ്ദേഹം അറിയിച്ചു.
ഷൂട്ടിങ് ലൊക്കേഷനായ ബോൾഗാട്ടി പാലസ് കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നും മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചന്ദ്രശേഖരനെ കൂടാതെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.
നടി ഉന്നയിച്ച ആരോപണം കളവാണെന്നും നടിക്കൊപ്പം ഒരിക്കൽ പോലും ഒന്നിച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്നുമാണ് ചന്ദ്രശേഖരന്റെ പ്രതികരണം. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞു.
Read More
- റഷ്യയിൽ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ നാട്ടിലെത്തിക്കാൻ
- സഭാതർക്കം;ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശം
- മുകേഷിനെതിരായ പ്രതിഷേധത്തിനിടെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
- മുകേഷിനെതിരായ അന്വേഷണം; എസ്പി പൂങ്കുഴലി നേതൃത്വം നൽകും
- മുകേഷിന്റെ രാജി: ഇടതുപക്ഷത്ത് ഭിന്നത
- മുകേഷിന്റെ അറസ്റ്റ്; അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞു
- ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
- കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോ? മുകേഷിന്റെ രാജി ആവശ്യം അംഗീകരിക്കാതെ ഇ.പി.ജയരാജൻ
- നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.