scorecardresearch

മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അൻവർ: 'എന്റെ ഉത്തരവാദിത്വം അവസാനിച്ചു'

ചാവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സെക്രട്ടറിയേറ്റിൽ വെച്ച് പിവി അൻവർ മുഖ്യമന്ത്രിയെ കണ്ടത്. താൻ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചുള്ള പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൈമാറുമെന്ന് അൻവർ പറഞ്ഞു

ചാവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സെക്രട്ടറിയേറ്റിൽ വെച്ച് പിവി അൻവർ മുഖ്യമന്ത്രിയെ കണ്ടത്. താൻ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചുള്ള പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൈമാറുമെന്ന് അൻവർ പറഞ്ഞു

author-image
WebDesk
New Update
ab

അൻവറിന്റെ ആരോപണത്തെ തുടർന്ന് എഡിജിപിയ്‌ക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം: എഡിജിപി എംആർ അജിത്ത് കുമാറിനും ആഭ്യന്തര വകുപ്പിനെതിരെയുമുള്ള ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് പിവി അൻവർ എംഎൽഎ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സെക്രട്ടറിയേറ്റിൽ വെച്ച് പിവി അൻവർ മുഖ്യമന്ത്രിയെ കണ്ടത്. എഡിജിപിയെ മാറ്റണമോയെന്ന് കാര്യം സർക്കാർ തീരൂമാനിക്കുമെന്നും തന്റെ പോരാട്ടം അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ എംഎൽഎ ഹോസ്റ്റലിൽ വെച്ച് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

"മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതോടെ എന്റെ ഉത്തരവാദിത്വം അവസാനിച്ചു.സഖാവ് എന്ന് നിലയിലാണ് മുഖ്യമന്ത്രിയെ കണ്ടതും പരാതി നൽകിയതും. മുഖ്യമന്ത്രി കേട്ടു. വിശദീകരണങ്ങൾ ചോദിച്ചു,പരാതികൾ എഴുതി നൽകി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി"- പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചുള്ള പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൈമാറുമെന്ന് അൻവർ പറഞ്ഞു.

അതേസമയം, എഡിജിപി എംആർ അജിത്ത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റേണ്ടതല്ലേയെന്ന് ചോദ്യത്തിന് "ആരെ മാറ്റിനിർത്തണമെന്ന് കാര്യത്തിൽ അഭിപ്രായം പറയേണ്ട ആളല്ല ഞാൻ. ആരെ മാറ്റണമെന്ന് കാര്യത്തിൽ തീരൂമാനം എടുക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. പോലീസിലുള്ള പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി ഈ വിഷയത്തിൽ തീരൂമാനം എടുക്കേണ്ടത് സർക്കാരാണ്" -അൻവർ പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ പിന്നിൽ ദൈവം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Advertisment

എഡിജിപി അജിത്ത് കുമാറിനും ആഭ്യന്തര വകുപ്പിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് നേരത്തെ അൻവർ രംഗത്തെത്തിയിരുന്നത്. അൻവറിന്റെ ആരോപണത്തെ തുടർന്ന് എഡിജിപിയ്‌ക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.ഡിജിപി ദർവേഷ് സാഹിബ് നേരിട്ട് നേതൃത്വം നൽകുന്ന സംഘമാണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്ക്ക് എതിരെ നേരത്തെ അൻവർ ഉയർത്തിയ ആരോപണങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ചൊവ്വാഴ്ച പിവി അൻവർ പ്രതികരിച്ചില്ല. 

Read More

p v anwar mla Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: