/indian-express-malayalam/media/media_files/2024/11/26/KWWwITSfhRtHpmZGAoaa.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: തൃശൂർ നാട്ടികയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. തടി കയറ്റിവന്ന ലോറി ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുകയറുകയായിരുന്നു. ദാരുണ സംഭവത്തിൽ രണ്ടു കുട്ടികൾ അടക്കം അഞ്ചു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഹൈവേയിൽ ടെന്റു കെട്ടി താമസിച്ചിരുന്ന നാടോടി സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരില്‍ കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിക ജെകെ തിയ്യേറ്ററിനു സമീപം പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് തടികയുമായി പോയ ലോറി ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ദേശീയ പാതയിലെ ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് കയറിയത്.
ലോറി ഒടിച്ചിരുന്ന ക്ലീനർ കണ്ണൂർ ആലക്കോട് സ്വദേശി അലക്സ് (33), മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ക്ലീനറെയും ഡ്രൈവർ ഏഴിയക്കുന്നിൽ ചാമക്കാലച്ചിറ ജോസിനെയും (54) വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലീനർക്ക് ഹെവി ലൈസൻ ഇല്ലെന്നാണ് റിപ്പോർട്ട്.
Read More
- ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാർ; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ
- മദ്യപിച്ച് വാഹനം ഓടിച്ചു, നടൻ ഗണപതിക്കെതിരെ കേസ്
- വിമർശനം സാദിഖലി തങ്ങള്‍ക്കെതിരെ അല്ല; രാഷ്ട്രിയ നിലപാടിനെതിരെ: മുഖ്യമന്ത്രി
- തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം ഒഴിയാതെ പാലക്കാട്
- ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ ഭിന്നത
- വയനാട്ടിലെ വോട്ടുകുറവ്; എൽഡിഎഫിൽ അതൃപ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us