scorecardresearch

ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ ഭിന്നത

ചേലക്കരയിൽ സംഘടനാ ദൗർബല്യം പ്രകടമായിരുന്നുവെന്ന് കൊടിക്കുന്നേൽ സുരേഷ് എംപിയും പറഞ്ഞു

ചേലക്കരയിൽ സംഘടനാ ദൗർബല്യം പ്രകടമായിരുന്നുവെന്ന് കൊടിക്കുന്നേൽ സുരേഷ് എംപിയും പറഞ്ഞു

author-image
WebDesk
New Update
Youth Congress

ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ ഭിന്നത

തൃശൂർ: ചേലക്കരയിലെ തോൽവിയിൽ കോൺഗ്രസിനുള്ളിലും ഭിന്നത രൂക്ഷം. സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചയാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണമെന്ന് ആരോപണവുമായി ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സംഘടന സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിട്ടും സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ നേതൃത്വത്തിന് സംഭവിച്ച അപജയമാണ് പരാജയത്തിന് കാരണമെന്ന് പറയുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്തായത്. 

Advertisment

ചേലക്കരയിൽ സംഘടനാ ദൗർബല്യം പ്രകടമായിരുന്നുവെന്ന് കൊടിക്കുന്നേൽ സുരേഷ് എംപിയും പറഞ്ഞു. ബൂത്ത് കമ്മറ്റികളുടെ അഭാവം പ്രകടമായിരുന്നു. മണ്ഡലം കമ്മിറ്റികളുടെ ചിട്ടയായ പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എണ്ണയിട്ട യന്ത്രത്തെപോലെയാണ് പ്രവർത്തിച്ചത്. കോൺഗ്രസ് പലയിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ബൂത്ത് കമ്മിറ്റികൾ പോലും പുനസംഘടിപ്പിച്ചത്. തോൽവിയിൽ കൃത്യമായ അന്വേഷണം വേണം- കൊടിക്കുന്നേൽ സുരേഷ് പറഞ്ഞു.

അതേസമയം, പാലക്കാടിനേക്കാൾ മികച്ച സംഘടനാ പ്രവർത്തനമാണ് ചേലക്കരയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്ഥാനാർഥി നിർണ്ണയത്തിൽ അപാകതകൾ ഉണ്ടായിട്ടില്ല. സംഘടനാ ദൗർബല്യങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. 

Read More

Advertisment
Congress By Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: