/indian-express-malayalam/media/media_files/uploads/2017/02/pinarayi-vijayan1.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനപിന്തുണയും അംഗീകാരവും കുടുതൽ ദൃഢമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ വിജയത്തെ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചതെന്നും പിണറായി പറഞ്ഞു.
ഭരണ വിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്. ചില താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബിജെപിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്‌കരിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More
- സർക്കാരിന് രാഷ്ട്രീയ ഊർജ്ജമായി ചേലക്കരയിലെ വിജയം
- Palakkad By Election Result: കരിമ്പനകളുടെ നാട്ടിൽ രാഹുൽ രചിച്ചത് പുതുചരിതം
- Kerala Bypolls Election Results: ത്രില്ലർ തിരഞ്ഞെടുപ്പിനൊടുവിൽ, എല്ലാം പഴയപടി
- Wayanad By Election Result: വയനാടിന്റെ പ്രിയങ്കരി, കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്
- Palakkad By Election Result: ഷാഫിയുടെ സ്വന്തം രാഹുൽ; ഇനി പാലക്കാടിനെ നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us