/indian-express-malayalam/media/media_files/2024/11/23/7j5TzrBwSFe3eoDwmWaK.jpg)
ഷാഫിയുടെ സ്വന്തം രാഹുൽ
പാലക്കാട്: അത്യന്തം ട്വിസ്റ്റുകൾ നിറഞ്ഞുനിന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി യുഡിഎഫ്. എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച് ആധികാരിക വിജയമാണ് യുഡിഎഫിന് പാലക്കാട്ടെ വോട്ടർമാർ നൽകിയത്. നേരിയ വോട്ടിന്റെ ഭൂരിപക്ഷമാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ പോലും യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നിർണ്ണയിച്ചത്. എന്നാൽ, എല്ലാ പ്രവചനങ്ങളെയും അപ്രസ്തമാക്കി 18724 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയമാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൈവരിച്ചത്.
ചിട്ടയായ പ്രവർത്തനങ്ങളും ട്രോളി വിവാദം ഉൾപ്പടെയുള്ളതും യുഡിഎഫ് ക്യാമ്പിന് ഗുണം ചെയ്‌തെന്നാണ് തിരഞ്ഞെടുപ്പിലെ ആധികാരിക വിജയം സൂചിപ്പിക്കുന്നത്. മുൻ എംഎൽഎ ഷാഫി പറമ്പലിന്റെ മണ്ഡലത്തിലുടനീളം ഓടിനടന്നുള്ള പ്രചാരണം കോൺഗ്രസിന് ഗുണം ചെയ്തു. അതിനൊപ്പം സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനവും യുഡിഎഫ് ക്യാമ്പിന് അനുകൂലമായെന്ന് തിരഞ്ഞെടുപ്പ് ചിത്രം സൂചിപ്പിക്കുന്നു.
ഗ്രാമങ്ങളും നഗരവും യുഡിഎഫിനൊപ്പം
പാലക്കാട്ടെ പതിവ് തിരഞ്ഞെടുപ്പ് ട്രെൻഡിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി നഗരമേഖലയിലു ഗ്രാമീണ മേഖലകളിലും ഒരുപോലെ യുഡിഎഫ് മുന്നിട്ട് നിന്നു. നഗരമേഖലകളിലെ വോട്ടെണ്ണിയപ്പോൾ ബിജെപിയ്ക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഈ ഘട്ടത്തിൽ തന്നെ രാഹുലിന്റെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു.
ആദ്യ റൗണ്ടുകൾ എണ്ണിതുടങ്ങിയപ്പോൾ, സി കൃഷ്ണകുമാർ മുന്നിലായിരുന്നെങ്കിലും കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് ഇക്കുറി ലഭിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ടുചോർന്നെന്നാണ് ഇത് വ്യക്തമാകുന്നത്. ഒരുഘട്ടത്തിൽ നഗരമേഖലയിൽ യുഡിഎഫ് 1000 വോട്ടിന് മുകളിൽ ലീഡും നേടിയിരുന്നു.
ഗ്രാമീണ മേഖലയിലെ വോട്ടെണ്ണി തുടങ്ങിയപ്പോൾ ഒരുഘട്ടത്തിൽ പോലും യുഡിഎഫ് രണ്ടാം സ്ഥാനത്തേക്ക് പോയില്ല. കണ്ണാടി, പിരായിരി ഉൾപ്പടെയുള്ള എല്ലാ പഞ്ചായത്തുകളിലെയും വോട്ടെണ്ണിയപ്പോൾ രാഹുൽ ഘട്ടംഘട്ടമയി ലീഡുയർത്തി കൊണ്ടുവന്നു.
എൽഡിഎഫ് മൂന്നാമത്
ഇക്കുറിയും എൽഡിഎഫ് പാലക്കാട്ട് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിജെപിയുടെ വോട്ട് നഷ്ടം കാര്യമായി എൽഡിഎഫിന് ഗുണം ചെയ്തില്ല. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് ഉയർത്തിക്കൊണ്ടുവരാൻ എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിന് സാധിച്ചുവെന്നത് മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസകരമായുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥി സിപി പ്രമോദിന് 36,433 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി പി സരിൻ 37348 വോട്ടുകളാണ് നേടിയത്.
Read More
- Kerala By Election Result 2024 Live updates: ചേലക്കരയിൽ പ്രദീപ്, പാലക്കാട് രാഹുൽ
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
- ക്ലൈമാക്സിലേക്ക് തിരഞ്ഞെടുപ്പ് ത്രില്ലർ; ജനഹിതം ഇന്നറിയും
- പാലക്കാടൻ പകിട്ട് ആർക്കൊപ്പം?
- ചേലോടെ ചേലക്കര; പ്രതീക്ഷയോടെ മുന്നണികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us