/indian-express-malayalam/media/media_files/2024/11/22/ES68QCPGvBOsaah0zC8s.jpg)
Kerala By Election Result 2024
Kerala Wayanad Palakkad Chelakkara By Election Result 2024:അട്ടിമറികളില്ല, പതിവുതെറ്റിയുമില്ല. പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി. ചേലക്കര ഇടതുക്കോട്ട തന്നെയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
പാലക്കാടും വയനാട്ടിലും ഭൂരിപക്ഷം ഉയത്താനായത് യുഡിഎഫ് നേട്ടമാണ്. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുലിന് 18840 വോട്ടിൻറ ഭൂരിപക്ഷമാണ് നേടാനായത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി ഷാഫിയ്ക്ക് 3500 വോട്ടുകൾ മാത്രമാണ് നേടാനായത്.
വയനാട്ടിൽ നാലുലക്ഷത്തിന് മുകളിലാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. 610944 വോട്ടുകളാണ് ഇതുവരെ പ്രിയങ്ക നേടിയത്. കഴിഞ്ഞ തവണ രാഹുൽ നേടിയതിനെക്കാൾ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്.
ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് യുആർ പ്രദീപിൻറ മിന്നും വിജയം. 12201 വോട്ടിൻറ ഭൂരിപക്ഷമാണ് യുആർ പ്രദീപ് ചേലക്കരയിൽ നേടിയത്. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോൾ തന്നെ, രണ്ടായിരം വോട്ടുകളുടെ ലീഡ് എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് ഉയർത്തി. ഓരോ റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും കൃത്യമായ ലീഡ് ഉയർത്താൻ എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് സാധിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ ഓരോ നിമിഷത്തെ സ്പന്ദനങ്ങളും അറിയാം... ഐഇ മലയാളം ലൈവിലൂടെ...
വോട്ടെണ്ണൽ തുടങ്ങി
മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നുള്ള നേർക്കുനേർ പോരാട്ടം. കഴിഞ്ഞ ഒരുമാസം കേരളം ചർച്ചചെയ്തതും ഈ ഉപതിരഞ്ഞെടുപ്പ് വാർത്തമാനങ്ങളായിരുന്നു. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനഹിതം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. മത്സരഫലം അറിയാൻ വോട്ടെണ്ണൽ ആരംഭിച്ച് കേവലം മൂന്നു മണിക്കൂറുകൾ മതിയാകും
- Nov 23, 2024 15:42 IST
ചേലക്കരയിൽ നിന്നും പിടിച്ച വോട്ട് പിണറായിസത്തിനെതിരായ വോട്ടെന്ന് അൻവർ
ചേലക്കരയിൽ നിന്നും പിടിക്കാനായ 3920 വോട്ട് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പി വി അൻവർ. ചേലക്കരയില്‍ പി വി അന്‍വറിന്‍റെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ 3920 വോട്ട് നേടിയതില്‍ പ്രതികരിക്കുകയായിരുന്നു അന്‍വര്‍.
- Nov 23, 2024 15:31 IST
ത്രില്ലർ തിരഞ്ഞെടുപ്പിനൊടുവിൽ, എല്ലാം പഴയപടി
ഒരുമാസത്തോളം നീണ്ടുനിന്ന് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പരിസ്മാപ്തി. വോട്ടെടുപ്പിൽ അപ്രതീക്ഷിത അട്ടിമറികൾ പ്രതീക്ഷിച്ച് മൂന്ന് മുന്നണികൾക്കും അടിതെറ്റി. എല്ലാം പഴയപടി തന്നെ. സിറ്റിങ് സീറ്റുകളായ വയനാടും പാലക്കാടും യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കര എൽഡിഎഫും നിലനിർത്തി. ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനും ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞിട്ടില്ല.
മൂന്നിടത്തെയും തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ, മൂന്ന് മുന്നണികൾക്കും അഭിമാനത്തിനും നിരാശയ്ക്കുമുള്ള വക ജനഹിതം നൽകിയിട്ടുണ്ടെന്ന് വ്യക്തം. Read More
- Nov 23, 2024 14:39 IST
ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്ന് കെ. മുരളീധരൻ
പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുണ്ടെന്നും ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും മുരളീധരൻ പറഞ്ഞു.
- Nov 23, 2024 14:16 IST
വയനാട് പ്രിയങ്കയ്ക്കൊപ്പം; വിജയം 4 ലക്ഷത്തിനു മേൽ വോട്ടുകൾക്ക്
വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് റെക്കോർഡ് വിജയം. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വർഷത്തെ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷം മറികടന്ന് 404619 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക ഉജ്ജവല വിജയം നേടിയത്.
- Nov 23, 2024 13:44 IST
പ്രിയങ്ക നാലു ലക്ഷത്തിലേക്ക്; തകരുമേ രാഹുലിന്റെ ആ റെക്കോർഡ്
വയനട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. രാഹുൽ ഗാന്ധിയുടെ റെക്കോർഡ് പ്രിയങ്ക മറികടക്കുമോ എന്ന ആകാംഷയിലാണ് പ്രവർത്തകർ.
- Nov 23, 2024 13:40 IST
ബിജെപി- സിപിഎം ഡീൽ പാലക്കാട് ജനങ്ങൾ പൊളിച്ചു: സന്ദീപ് വാര്യർ
ബിജെപി- സിപിഎം ഡീൽ പാലക്കാട്ടെ ജനങ്ങൾ പൊളിച്ചെന്ന് പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് വിജയത്തിനു സന്ദീപ് വാര്യർ പ്രതികരിച്ചു.
- Nov 23, 2024 13:37 IST
പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങൾക്കൊപ്പം വയനാടിനായി പോരാടുമെന്ന് റോബർട്ട് വദ്ര
വയനാട് ലോക്സഭാ മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് അടുക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിൽ പ്രതികരണവുമായി റോബർട്ട് വദ്ര. പ്രിയങ്ക വയനാട്ടിലെ ജനങ്ങൾക്കൊപ്പം വയനാടിനായി പോരാടുമെന്ന് റോബർട്ട് വദ്ര പറഞ്ഞു.
- Nov 23, 2024 13:33 IST
സന്ദീപ് വാര്യർക്ക് സ്വാദീനിക്കാനായില്ല; ആത്മപരിശോധന നടത്തുമെന്ന് ബിജെപി
പാലക്കാട്ടെ വോട്ടർമാരെ സ്വാദീനിക്കാൻ സന്ദീപ് വാര്യർക്ക് ആയിട്ടില്ലെന്ന് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.
- Nov 23, 2024 13:30 IST
ചേലക്കരയിൽ രമ്യാ ഹരിദാസിന്റെ വാഹനത്തിനു മുന്നിൽ വിജയം ആഘോഷിച്ച് ഇടത് പ്രവർത്തകർ
ചേലക്കരയിൽ പരാജയപ്പെട്ടതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ വാഹനം തടഞ്ഞ് മുന്നിൽ വിജയപ്രകടനം നടത്തി എൽഡിഎഫ് പ്രവർത്തകർ.
- Nov 23, 2024 13:23 IST
വിജയത്തിന്റെ പടിവാതിലിൽ വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വിജയത്തിലേക്ക്. 382975 വോട്ടുകളുടെ ലീഡാണ് പ്രിയങ്ക ഇതുവരെ നേടിയത്.
- Nov 23, 2024 13:20 IST
കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന്റെ വ്യക്തത നൽകുന്ന വിജയം: എം.വി ഗോവിന്ദന്‍
പാർലമെന്റ് തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ചേലക്കരയിൽ, കോൺഗ്രസിന്റെ വോട്ടിൽ കുറവുണ്ടായെന്ന് എം.വി ഗോവിന്ദൻ. എൽഡിഎഫിന് ഭൂരിപക്ഷം പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന്, 5000ൽ നിന്ന് 12000 ആയി. കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന്റെ വ്യക്തത നൽകുന്ന വിജയമാണ് പ്രിദീപ് നേടിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
- Nov 23, 2024 13:19 IST
ഷാഫിയുടെ സ്വന്തം രാഹുൽ
അത്യന്തം ട്വിസ്റ്റുകൾ നിറഞ്ഞുനിന്ന് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി യുഡിഎഫ്. എല്ലാ പ്രവചനങ്ങളെയും തെറ്റിച്ച് ആധികാരിക വിജയമാണ് യുഡിഎഫിന് പാലക്കാട്ടെ വോട്ടർമാർ നൽകിയത്. നേരിയ വോട്ടിന്റെ ഭൂരിപക്ഷമാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ പോലും യുഡിഎഫ് സ്ഥാനാർഥിയ്ക്ക് നിർണ്ണയിച്ചത്. എന്നാൽ, എല്ലാ പ്രവചനങ്ങളെയും അപ്രസ്തമാക്കി 18724 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലുള്ള വിജയമാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൈവരിച്ചത്.Read More
- Nov 23, 2024 13:09 IST
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നാലെ പ്രതികരണവുമായി വി.ഡി സതീശൻ
- Nov 23, 2024 13:08 IST
രാഹുലിനെ പിന്നിലാക്കി പ്രിയങ്ക; ലീഡ് 374289
വയനാട് ലോക്സഭാ മണ്ഡലത്തിൽ, രാഹുൽ ഗാന്ധിയുടെ 3,64,422 വോട്ടുകളുടെ ലീഡ് മറികടന്ന് പ്രിയങ്ക ഗാന്ധി. 374289 വോട്ടുകളുമായി പ്രിയങ്ക ലീഡ് ഉയർത്തുകയാണ്.
- Nov 23, 2024 13:05 IST
വോട്ടർമാർക്ക് നന്ദി പറഞ്ഞ് പി. സരിൻ
പാലക്കാട്ടെ പരാജയത്തിനു പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഇടത് സ്ഥാനാർത്ഥി പി.സരിൻ. "ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാവും"- സരിൻ.
- Nov 23, 2024 13:00 IST
രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത് എസ്‌ഡിപിഐ ഉൾപ്പെടെയുള്ള വർഗ്ഗീയവാദികളുടെ വോട്ടുകൊണ്ട്
എസ്‌ഡിപിഐ ഉൾപ്പെടെയുള്ള വർഗ്ഗീയവാദികളുടെ വോട്ടുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്ന് ബിജെപി ജില്ലാ സെക്രട്ടറി.
- Nov 23, 2024 12:56 IST
ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ല: വെള്ളാപ്പള്ളി നടേശൻ
ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
- Nov 23, 2024 12:52 IST
കേരളത്തിന്റെ പുതുമുഖ രാഷ്ട്രീയ നേതാവ്; രാഹുലിന് ആശംസയുമായി കെ. സുധാകരൻ
പാലക്കാട് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ആശംസയുമായി കെ. സുധാകരൻ. കേരളത്തിന്റെ പുതുമുഖ രാഷ്ട്രീയ നേതാവാണ് രാഹുലെന്നും സുധാകരൻ പറഞ്ഞു.
- Nov 23, 2024 12:48 IST
പതിനെണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു
പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 18198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്.
- Nov 23, 2024 12:43 IST
ചേലക്കരയിൽ ഒരു പഞ്ചായത്തിലും മുന്നേറാനാകാതെ രമ്യാ ഹരിദാസ്
ചേലക്കരയിൽ ഒരു പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് മുന്നേറാനായില്ല. 12122 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ആർ പ്രദീപ് വിജയിച്ചത്.
- Nov 23, 2024 12:36 IST
ചേലക്കരയിൽ യുആർ പ്രദീപ് വിജയിച്ചു
ചേലക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് വിജയിച്ചു. 12067 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപി ചേലക്കര നിലനിർത്തിയത്.
- Nov 23, 2024 12:31 IST
മൂന്നര ലക്ഷത്തോട് അടുത്ത് പ്രിയങ്ക; വയനാട്ടിൽ യുഡിഎഫ് തേരോട്ടം
വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നരലക്ഷത്തോട് അടുക്കുന്നു.
- Nov 23, 2024 12:27 IST
വിജയം ഉറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് വിജയം ഉറപ്പിച്ച് യുഡിഎഫ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ 15352 വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലാണ്.
- Nov 23, 2024 12:22 IST
പ്രിയങ്ക ഇതുവരെ നേടിയത് 468148 വോട്ടുകൾ, ഭൂരിപക്ഷം 309690
- പ്രിയങ്ക ഗാന്ധി- വോട്ട്: 468148, ലീഡ്: 309690
- സത്യൻ മൊകേരി (CPI) 158458
- നവ്യ ഹരിദാസ് (BJP) 85630
- Nov 23, 2024 12:20 IST
12ൽ നിലയുറച്ച് രാഹുൽ; വിജയം ഉറപ്പിച്ച പ്രവർത്തകർ
പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡു നില തുടരുന്നു. രണ്ട് മൂന്ന് സ്ഥാനങ്ങളിൽ കൃഷ്ണകുമാറും, സരിനും ഉണ്ട്.
- Nov 23, 2024 12:19 IST
2016ലെ ഭൂരിപക്ഷം മറികടന്ന് യു.ആർ പ്രദീപ്
2016 ഭൂരിപക്ഷം മറികടന്ന് ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്. 11362 വോട്ടുകളുടെ മുന്നേറ്റമാണ് പ്രദീപ് നേടിയിരിക്കുന്നത്.
- Nov 23, 2024 12:08 IST
മൊത്തം വോട്ടുകളുടെ 65 ശതമാനവും പ്രിയങ്കയ്ക്ക്; വയനാട് തൂത്തുവാരി യുഡിഎഫ്
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ എണ്ണിത്തീർന്ന വോട്ടുകളിൽ 65 ശതമാനം വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി സ്വന്തമാക്കിയിട്ടുണ്ട്. 370734 വോട്ടുകളാണ് ഇതുവരെ പ്രിയങ്ക നേടിയത്.
- Nov 23, 2024 12:05 IST
പാലക്കാട് തണ്ടൊടിഞ്ഞ് താമര; കളത്തിലിറങ്ങാതെ സരിൻ
പാലക്കാട് മണ്ഡലത്തിൽ ആദ്യ റൗണ്ട് വോട്ടെണ്ണി തുടങ്ങിയപ്പോൾ മുന്നിലെത്തിയ ബിജെപി നഗര മേഖലകളിൽ നേരിട്ട തിരിച്ചടികൾക്ക് ഒടുവിൽ പിന്നിലായി. 12000ത്തോളം വോട്ടുകൾക്കാണ് പാലക്കാട് യുഡിഎഫ് ലീഡു ചെയ്യുന്നത്. തുടക്കം മുതൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സരിന് ഇതുവരെ മുന്നിലെത്താൻ സാദിച്ചിട്ടില്ല.
- Nov 23, 2024 12:00 IST
പ്രദീപിനൊപ്പം 'അൻപോടെ' ചേലക്കര
ചേലക്കര മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപ് ലീഡ് നില വർദ്ധിപ്പിക്കുന്നു. ലീഡ് 14936
- Nov 23, 2024 11:58 IST
വയനാട്ടിൽ മൂന്നു ലക്ഷം കടന്ന് പ്രിയങ്ക
ദേശിയ ശ്രദ്ധനേടിയ വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില മൂന്നു ലക്ഷം കടന്നു. ലീഡ്- 313426.
- Nov 23, 2024 11:47 IST
പത്തനംതിട്ടയിൽ നിന്ന് പാലക്കാടു വഴി നിയമസഭയിലേക്ക്; ആവേശമായി രാഹുൽ
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ലീഡ് നില ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 10921 വോട്ടുകൾക്കാണ് രാഹുൽ പാലക്കാട്ട് മുന്നിട്ടു നിൽക്കുന്നത്.
- Nov 23, 2024 11:45 IST
പാലക്കാട് ക്ലൈമാക്സിലേക്ക്; പതിനായിരം കടന്ന് രാഹുൽ
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ലീഡ് നില പതിനായിരം കടന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 10291 വോട്ടുകൾക്കാണ് രാഹുൽ പാലക്കാട്ട് മുന്നിട്ടു നിൽക്കുന്നു.
- Nov 23, 2024 11:44 IST
പ്രിയങ്കയുടെ ലീഡ് മൂന്നു ലക്ഷത്തിലേക്ക്
ദേശിയ ശ്രദ്ധനേടിയ വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില മൂന്നു ലക്ഷത്തിലേക്ക് അടുക്കുന്നു.
- Nov 23, 2024 11:41 IST
പാലക്കാട് നഗരത്തിൽ ബിജെപിക്ക് വോട്ടു ചോർച്ച
പാലക്കാട്ടെ നഗരപ്രദേശത്ത് ബിജെപിക്ക് വോട്ടുചോർച്ച. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ നഗരമേഖലയിൽ പ്രതീക്ഷിച്ച ലീഡ് പുലർത്താവാതെ ബിജെപി. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ടുചോർന്നെന്നാണ് വ്യക്തമാകുന്നത്. ഇത് കോൺഗ്രസിലേക്കും സിപിഎമ്മിലേക്കും പോകാനാണ് സാധ്യത.
- Nov 23, 2024 11:38 IST
ഇനിയറിയേണ്ടത് രാഹുലിന്റെ റെക്കോർഡ് തകർക്കുമോ എന്ന്; വയനാട്ടിൽ രണ്ടര ലക്ഷം പിന്നിട്ട് പ്രിയങ്കയുടെ ലീഡ്
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടര ലക്ഷം പിന്നിട്ടു. 262436 വോട്ടുകൾക്ക് പ്രിയങ്ക മുന്നിലാണ്.
- Nov 23, 2024 11:36 IST
ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
ഉപതിരഞ്ഞെടുപ്പിൽ, ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കരയിലാണ്. പതിറ്റാണ്ടുകളായി തങ്ങൾ സംരക്ഷിച്ചുപോരുന്ന ചെങ്കോട്ട കാക്കാൻ എൽഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തമായ പോരാട്ടം നടത്തിയപ്പോൾ കേരളം കണ്ടത് ശക്തമായ രാഷ്ട്രീയ മത്സരമാണ്. എന്നാൽ, ചേലക്കരയുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പം തന്നെയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
- Nov 23, 2024 11:30 IST
പതിനായിരം പിന്നിട്ട് പ്രദീപ്; ചേലക്കരെ ചേലോടെ ഇടതിനൊപ്പം
ചേലക്കര നിയോജക മണ്ഡലത്തിൽ ലീഡു നില പതിനായിരത്തിലേക്ക് ഉയർത്തി എൽഡിഎഫ് സ്ഥാനാർത്ഥി യു. ആർ. പ്രദീപ്. ലീഡ്- 10291
- Nov 23, 2024 11:27 IST
പാലക്കാട്ട് രാഹുലിന് "ബ്ലോക്ബസ്റ്റർ;" 5000 പിന്നിട്ട് ലീഡ്
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 5000 കടന്നു.
- Nov 23, 2024 11:27 IST
ചേലക്കര ചെങ്കോട്ട തന്നെ
ഉപതിരഞ്ഞെടുപ്പിൽ, ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കരയിലാണ്. പതിറ്റാണ്ടുകളായി തങ്ങൾ സംരക്ഷിച്ചുപോരുന്ന ചെങ്കോട്ട കാക്കാൻ എൽഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും ശക്തമായ പോരാട്ടം നടത്തിയപ്പോൾ കേരളം കണ്ടത് ശക്തമായ രാഷ്ട്രീയ മത്സരമാണ്. എന്നാൽ, ചേലക്കരയുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പം തന്നെയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. Read More
- Nov 23, 2024 11:25 IST
ഇടതു കോട്ടയിൽ കാലിടറാതെ പ്രദീപ്
ചേലക്കരയിൽ ലീഡ് പതിനായിരത്തോട് അടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്.
- Nov 23, 2024 11:24 IST
വയനാട്ടിൽ വൻ ഭൂരിപക്ഷം; രണ്ടു ലക്ഷം കടക്കാൻ പ്രിയങ്ക
പ്രിയങ്ക ഗാന്ധി- വോട്ട്: 299332 ലീഡ് :199117
സത്യൻ മൊകേരി (CPI): 100215
നവ്യ ഹരിദാസ് (BJP): 55999
- Nov 23, 2024 11:19 IST
ഏഴാം റൗണ്ട് പിന്നിടുമ്പോൾ രാഹുൽ 1388 വോട്ടുകൾക്ക് മുന്നിൽ
ഏഴാം റൗണ്ട് പിന്നിടുമ്പോൾ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 1388 വോട്ടുകൾക്ക് മുന്നിൽ.
- Nov 23, 2024 11:17 IST
അടുത്ത തിരഞ്ഞെടുപ്പോടെ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ഭരണവും ബിജെപിക്ക് നഷ്ടപ്പെടും
അടുത്ത തിരഞ്ഞെടുപ്പോടെ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ഭരണം ബിജെപിക്ക് നഷ്ടപ്പെടുമെന്ന് സന്ദീപ് വാര്യർ.
- Nov 23, 2024 11:16 IST
വയനാട് കയറി പ്രിയങ്ക; ലീഡ് കുതിച്ചുയരുന്നു
വയനാട് ലോക്സഭാ മണ്ഡയത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ ലീഡ് കുതിച്ചുയരുന്നു. ലീഡ്- 232006
- Nov 23, 2024 11:16 IST
ചേലക്കരയിൽ യുഡിഎഫ് കള്ള പ്രചാരണം നടത്തി; ജനങ്ങൾ ഇടതുപക്ഷത്തിനു പിന്നിൽ അണിനിരന്നു: കെ.രാധാകൃഷ്ണൻ
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ.രാധാകൃഷ്ണൻ എം പി. ഭരണ വിരുദ്ധത പറഞ്ഞുണ്ടാക്കുന്നതല്ലാതെ ജനങ്ങൾക്ക് ഇല്ല. ഭരണത്തിന്റെ നേട്ടങ്ങൾ അനുഭവിച്ചവരെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുമെന്നതിൽ സംശയമില്ല. ചേലക്കരയിൽ യുഡിഎഫ് കള്ള പ്രചാരണം നടത്തി. അതിനെയൊക്കെ അതിജീവിച്ചു കൊണ്ട് ജനങ്ങൾ ഇടതുപക്ഷത്തിനു പിന്നിൽ അണിനിരന്നു, കെ.രാധാകൃഷ്ണൻ പറഞ്ഞു
- Nov 23, 2024 11:15 IST
പാലക്കാട് യുഡിഎഫ് കുതിച്ചു മുന്നേറുമെന്ന് കെ. സുധാകരൻ
പാലക്കാട് നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പിന്തള്ളി യുഡിഎഫ് കുതിച്ച് മുന്നേറുമെന്ന് കെ. സുധാകരൻ പറഞ്ഞു.
- Nov 23, 2024 10:43 IST
മാറിമറിഞ്ഞ് പാലക്കാടൻ കാറ്റ്; ബിജെപി മുന്നിൽ
പാലക്കാട് നിയോജക മണ്ഡലത്തിൽ ലീഡുനില മാറിമറിയുന്നു. യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തള്ളി ബിജെപിയുടെ സി. കൃഷ്ണകുമാർ 347 വോട്ടുകളുടെ ലീഡ് നേടി.
- Nov 23, 2024 10:37 IST
വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്
- പ്രിയങ്ക ഗാന്ധി (INC) വോട്ട്- 182332, ലീഡ്- 119189
- സത്യൻ മൊകേരി (CPI) 63143
- നവ്യ ഹരിദാസ് (BJP) 34845
- Nov 23, 2024 10:20 IST
വയനാട്ടിൽ ആദ്യ റൗണ്ടിലെ കണക്കുകൾ
- പ്രിയങ്ക ഗാന്ധി - 47220 വോട്ടുകൾക്ക് മുന്നിൽ
- സത്യൻ മൊകേരി- 13220 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്
- നവ്യ ഹരിദാസ് - 6439 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്
- Nov 23, 2024 10:09 IST
പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 1 ലക്ഷം കടന്നു
വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നോട്ട്. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 1 ലക്ഷം കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.