scorecardresearch

Kerala Bypolls Election Results: ത്രില്ലർ തിരഞ്ഞെടുപ്പിനൊടുവിൽ, എല്ലാം പഴയപടി

തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ, മൂന്ന് മുന്നണികൾക്കും അഭിമാനത്തിനും നിരാശയ്ക്കുമുള്ള വക ജനഹിതം നൽകിയിട്ടുണ്ടെന്ന് വ്യക്തം

തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ, മൂന്ന് മുന്നണികൾക്കും അഭിമാനത്തിനും നിരാശയ്ക്കുമുള്ള വക ജനഹിതം നൽകിയിട്ടുണ്ടെന്ന് വ്യക്തം

author-image
WebDesk
New Update
Priyanka Rahul Pradeep

കൊച്ചി: ഒരുമാസത്തോളം നീണ്ടുനിന്ന് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പരിസ്മാപ്തി. വോട്ടെടുപ്പിൽ അപ്രതീക്ഷിത അട്ടിമറികൾ പ്രതീക്ഷിച്ച് മൂന്ന് മുന്നണികൾക്കും അടിതെറ്റി. എല്ലാം പഴയപടി തന്നെ. സിറ്റിങ് സീറ്റുകളായ വയനാടും പാലക്കാടും യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കര എൽഡിഎഫും നിലനിർത്തി. ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനും ഉപതിരഞ്ഞെടുപ്പിൽ കഴിഞ്ഞിട്ടില്ല. 

Advertisment

മൂന്നിടത്തെയും തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ, മൂന്ന് മുന്നണികൾക്കും അഭിമാനത്തിനും നിരാശയ്ക്കുമുള്ള വക ജനഹിതം നൽകിയിട്ടുണ്ടെന്ന് വ്യക്തം. 

പാലക്കാട് നേട്ടം യുഡിഎഫിന് 

പാലക്കാട് നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ, നേട്ടം യുഡിഎഫിന് മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം പതിമടങ്ങ് ഉയർത്താനായി എന്നത് കോൺഗ്രസിന് അഭിമാനിക്കാൻ നേട്ടം നൽകുന്നു.

കഴിഞ്ഞ തവണ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയിച്ചത്. എന്നാൽ, ഇക്കുറി 18840 വോട്ടിന്റെ ആധികാരിക വിജയമാണ് യുഡിഎഫ് സ്ഥാനാർഥി നേടിയത്. എൽഡിഎഫ്, എൻഡിഎ വോട്ട് ബാങ്കിൽ കൃത്യമായ വിള്ളൽ വീഴ്ത്താൻ യുഡിഎഫ് ക്യാമ്പിനായി എന്നത് അവരുടെ രാഷ്ട്രീയമായ വിജയം കൂടിയാണ്. 

Advertisment

ബിജെപിക്കാണ് ഏറ്റവുമധികം വോട്ടുനഷ്ടം ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ 50220 വോട്ടുകളാണ് സമാഹരിച്ചത്. എന്നാൽ, ഇക്കുറി സി കൃഷ്ണകുമാറിന് നേടാനായത് 39549 മാത്രമാണ്. 10671 വോട്ടുകളുടെ കുറവാണ് ഇക്കുറി ബിജെപിയ്ക്കുണ്ടായത്.

Palakkad Congress

എന്നാൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണെങ്കിലും വോട്ട് ഉയർത്താൻ കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥി സിപി പ്രമോദിന് 36,433 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി പി സരിൻ 37348 വോട്ടുകളാണ് നേടിയത്. 

എൽഡിഎഫിന് ഊർജ്ജമായി ചേലക്കര

ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചേലക്കരയിലെ വിജയം എൽഡിഎഫിന് നൽകുന്ന ഊർജ്ജം ചില്ലറയല്ല. കഴിഞ്ഞ തവണ ആകെ പോൾ ചെയ്ത വോട്ടിന്റെ 54.41 ശതമാനം വോട്ടുകൾ നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ ചേലക്കരയിൽ ചെങ്കൊടി പാറിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ 83415 വോട്ടുകളാണ് നേടിയത്. എന്നാൽ ഇക്കുറി യുആർ പ്രദീപിന് ഇക്കുറി 64827 വോട്ടുകളാണ് നേടാനായത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശക്തമായ പോരാട്ടത്തിൽ വിജയം ഉറപ്പിക്കാനായത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. പ്രത്യേകിച്ച് ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന് പ്രതിപക്ഷം പ്രചാരണം നടത്തിയ സാഹചര്യത്തിൽ.

പരാജയപ്പെട്ടെങ്കിലും വോട്ട് ഉയർത്താനായത് യുഡിഎഫിനും ബിജെപിക്കും ചേലക്കരയിൽ ഇനിയുള്ള നാളുകളിലും പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാറിന് 44015 വോട്ടുകൾ മാത്രമാണ് നേടാനായത്. എന്നാൽ, ഇക്കുറി രമ്യഹരിദാസിന് യുഡിഎഫ് വോട്ട് 52626 വോട്ടാക്കി ഉയർത്താനായി. 

പാലക്കാട് വോട്ടുചോർച്ചയുണ്ടായപ്പോൾ ചേലക്കരയിൽ വോട്ട് കുത്തനെ ഉയർത്താനായത് ബിജെപിയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഇക്കുറി 33609 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി ബാലകൃഷ്ണന് ചേലക്കരയിൽ സമാഹരിക്കാനായത്. ചേലക്കരയിൽ കഴിഞ്ഞ തവണ 24045 വോട്ടുകൾ മാത്രം നേടിയ സ്ഥാനത്താണ് ഇക്കുറി 10000ത്തോളം വോട്ടിന്റെ വർധനവ് ഉണ്ടായത്. 

വയനാട് യുഡിഎഫ് മാത്രം

ചരിത്രത്തിലെ ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ വയനാട്ടിൽ രേഖപ്പെടുത്തിയത്. പോളിങ്ങിലെ കുറവ് ആദ്യം ഞെട്ടിച്ചത് കോൺഗ്രസ് ക്യാമ്പിനെയായിരുന്നു. എന്നാൽ ആ ഞെട്ടൽ അസ്ഥാനത്തായിരുന്നു എന്നതിന് തെളിവാണ് പ്രിയങ്ക ഗാന്ധിയുടെ ആധികാരിക വിജയം സൂചിപ്പിക്കുന്നത്്. യുഡിഎഫ് വോട്ടുകളിലല്ല, ഇടത്-എൻഡിഎ വോട്ടുകളിലാണ് കുറവ് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ചിത്രം.

news

കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തിനേക്കാൾ അധികം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ വിജയം. 364442 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാഹുലിന്റെ വിജയം. മൊത്തം പോൾ വോട്ടിന്റെ 59.69 ശതമാനം വോട്ടുകളും രാഹുൽ ഗാന്ധി നേടിയിരുന്നു. എന്നാൽ, ഇക്കുറി 410931 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രിയങ്കയെ വയനാട് ചേർത്തുപിടിച്ചത്. 

വോട്ടുനഷ്ടം ഏറെയുണ്ടായത് എൽഡിഎഫിനാണ്. കഴിഞ്ഞ തവണ ആനി രാജ 283023 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി സത്യൻ മൊകേരിക്ക് നേടാനായത് 211407 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ തവണ ബിജെപി 141045 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി നേടാനായത് വോട്ടുകൾ മാത്രമാണ്. 

Read More

By Election Palakkad Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: