/indian-express-malayalam/media/media_files/2024/11/23/cqw6lORc4bFvpSTE2wdJ.jpg)
രാഹുൽ രചിച്ചത് പുതുചരിതം
Palakkad By Election Result:പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് പാലക്കാടെത്തി വിജയക്കൊടി പാറിച്ച രാഹുൽ മാങ്കൂട്ടത്തിൽ കരിമ്പനകളുടെ നാട്ടിൽ രചിച്ചത് പുതുചരിത്രം. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നോളം, ഒരു സ്ഥാനാർഥിക്കും ലഭിച്ചിട്ടില്ലാത്ത വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക് പടികടന്നെത്തുന്നത്.
തകർത്തത് ഷാഫിയുടെ റെക്കോർഡ്
1952-ൽ മണ്ഡലം രൂപവത്കരിച്ചതിന് ശേഷം ഏറ്റവുമധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇതുവരെ വിജയിച്ചത് ഷാഫി പറമ്പിലായിരുന്നു. 2016-ൽ 17483 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ഷാഫി ജയിച്ചത്. എന്നാൽ, അന്ന് ഷാഫി അന്ന് നേടിയ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ മാങ്കുട്ടത്തിൽ ഇത്തവണ തിരുത്തിക്കുറിച്ചത്.
18840 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രാഹുൽ നേടിയത്. കഴിഞ്ഞ 62 വർഷത്തിനിടയിലുള്ള പാലക്കാട് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
മണ്ഡലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിൽ രാഹുലിനെയും ഷാഫിയെയും കൂടാതെ മൂന്ന് പേർക്ക് കൂടി മാത്രമാണ് ഭൂരിപക്ഷം പതിനായിരത്തിന് മുകളിൽ എത്തിക്കാനായത്. മണ്ഡലരൂപവത്കരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി കെ രാമകൃഷ്ണൻ 12127, 1980-ൽ സിഎം സുന്ദരം 10207, 2001-ൽ കെ ശങ്കരനാരായണൻ 10805 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയത്.
വിജയത്തിന്റെ ചുക്കാൻ പിടിച്ച് സതീശനും ഷാഫിയും
രാഹുൽ പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് ആരോപണം തുടക്കം മുതലേ ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാകട്ടെ കുറച്ചുകൂടി കടുത്ത നിലപാടാണ് സ്വീകരിച്ചത്. രാഹുൽ തോറ്റാൽ പൂർണ ഉതത്തരവാദിത്വം തനിക്കായിരിക്കുമെന്ന് സതീശൻ പ്രഖ്യാപിച്ചു.
ഒടുവിൽ പാലക്കാട് രാഹുൽ 18840 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമ്പോൾ പാർട്ടിക്കുള്ളിൽ അതിശക്തരമായി മാറുകയാണ് സതീശനും ഷാഫി പറമ്പിലും. സതീശൻ-ഷാഫി-രാഹുൽ ത്രയമാണ് കോൺഗ്രസിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് ആരോപിച്ചാണ് സരിൻ പാർട്ടി വിട്ടത്.
ഏതാണ്ട് ആ ആരോപണം ശരിവയ്ക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് കോൺഗ്രസിൽ കണ്ടതും. പാലക്കാട് തമ്പടിച്ചാണ് സതീശനും ഷാഫിയും രാഹുലിനായി അഹോരാത്രം പ്രവർത്തിച്ചത്. ഒരുപക്ഷേ രാഹുൽ പരാജയപ്പെടുകയോ ഭൂരിപക്ഷം നാമം മാത്രം ആവുകയോ ചെയ്താൽ സതീശന്റെ രാഷ്ട്രീയഭാവിക്കു പോലും അതു വെല്ലുവിളിയായേനെ. എന്നാൽ, പാലക്കാടിന്റെ മനമറിയാവുന്ന ഷാഫിയുടെ പിന്തുണയിലാണ് സതീശൻ ഇത്രവലിയ രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
Read More
- Kerala Bypolls Election Results: ത്രില്ലർ തിരഞ്ഞെടുപ്പിനൊടുവിൽ, എല്ലാം പഴയപടി
- Wayanad By Election Result: വയനാടിന്റെ പ്രിയങ്കരി, കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്
- Palakkad By Election Result: ഷാഫിയുടെ സ്വന്തം രാഹുൽ; ഇനി പാലക്കാടിനെ നയിക്കും
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
- Chelakkara Bypoll Election Results: ചേലക്കര ചെങ്കോട്ട തന്നെ; രാധാകൃഷ്ണന്റെ പിൻഗാമിയായി യുആർ പ്രദീപ്
- Palakkad Bypoll Election Results: നഗരമേഖലയിൽ വോട്ട് കുറവ്; പാലക്കാട് ബിജെപിയിൽ ആശങ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.