/indian-express-malayalam/media/media_files/uploads/2018/02/cpm.jpg)
എൽഡിഎഫിൽ തർക്കം രൂക്ഷം
കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കുണ്ടായ വോട്ടുകുറവിൽ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. വോട്ടുചോർച്ചയിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ. വയനാട് മണ്ഡല രൂപവത്കരണത്തിന് ശേഷം ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഇത്തവണയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവർത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയ്ക്ക് വോട്ടുകുറഞ്ഞതിൽ സിപിഎമ്മിനെതിരെയും സിപിഐ വിമർശനം ഉന്നയിക്കുന്നു. പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയിൽ പോലും പങ്കെടുത്തത് പകുതിയിൽ താഴെ ആളുകളാണ്. കൊട്ടിക്കലാശത്തിൽ പോലും വേണ്ടത്ര ആളുകളെ പങ്കെടുപ്പിക്കാനായില്ല.
സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ലെന്നാരോപണവും സിപിഐ ഉന്നയിക്കുന്നു.ഗൃഹസമ്പർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്. സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നു.
സിപിഐ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നൽകിയില്ലെന്ന വിമർശനമാണ് സിപിഐ ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മയിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കും അതൃപ്തിയുണ്ട്. 211407 വോട്ടുകളാണ് സത്യൻ മൊകേരിയ്ക്ക് മണ്ഡലത്തിൽ നിന്ന് സമാഹരിക്കാനായത്.
അതേസമയം, വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയമുറപ്പിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.
Read More
- ഞെട്ടലിൽ ബിജെപി സംസ്ഥാന നേതൃത്വം; ചർച്ചയായി പാലക്കാട്ടെ വോട്ട് ചോർച്ച
- ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള അംഗീകാരം: പിണറായി വിജയൻ
- സർക്കാരിന് രാഷ്ട്രീയ ഊർജ്ജമായി ചേലക്കരയിലെ വിജയം
- Palakkad By Election Result: കരിമ്പനകളുടെ നാട്ടിൽ രാഹുൽ രചിച്ചത് പുതുചരിതം
- KeralaBypolls Election Results: ത്രില്ലർ തിരഞ്ഞെടുപ്പിനൊടുവിൽ, എല്ലാം പഴയപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.