/indian-express-malayalam/media/media_files/2024/11/18/hJZYzMSyA1ZcsAWMjmNz.jpg)
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം ഒഴിയാതെ പാലക്കാട്
പാലക്കാട്: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം വിട്ടൊഴിയാതെ പാലക്കാടൻ രാഷ്ട്രീയം. പെട്ടിയും പരസ്യവുമെല്ലാം ചർച്ചായ പാലക്കാട് തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിന് പിന്നാലെ ചർച്ചയാകുന്നത് എസ്ഡിപിഐ പിന്തുണയാണ്. എസ്ഡിപിഐയുടെ വോട്ടുകൾ കൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്നാരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി പി സരിൻ, മന്ത്രി എംബി രാജേഷ് തുടങ്ങിയവരും ഇതേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് വർധിക്കാൻ കാരണമായത് എസ്ഡിപിഐയുടെ പ്രചാരണമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഡോ പി സരിൻ. ചില വിഭാഗങ്ങൾക്കിടയിലുള്ള ബിജെപിപ്പേടി ഉപയോഗപ്പെടുത്തി കോൺഗ്രസിനായി എസ്ഡിപിഐ വോട്ട് സമാഹരിക്കുകയായിരുന്നുവെന്ന് സരിൻ പറഞ്ഞു. വളരെ അപകടം പിടിച്ച നിലയിലേക്ക് കോൺഗ്രസ് തരംതാണു. സ്‌ക്വാഡ് വർക്കിനും പള്ളിമുറ്റത്ത് ലഘുലേഖകൾ വിതരണം ചെയ്യാനും പോലും അവരിറങ്ങി.- സരിൻ പറഞ്ഞു. യുഡിഎഫിന്റ വിജയം എസ്ഡിപിഐ വോട്ടുവാങ്ങിയാണെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു.
അതേസമയം, എസ്ഡിപിഐ വോട്ടുകൾ വാങ്ങിയെന്നാരോപണം തള്ളി കോൺഗ്രസും രംഗത്തെത്തി. വർഗീയതയെ കുട്ടുപിടിക്കുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.വർഗീയവാദികളെന്ന് വിളിക്കുന്നവരുടെ ഓഫീസിൽ പോയിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സതീശൻ പറഞ്ഞു. എസ്ഡിപിഐ പിന്തുണ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന്് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.