/indian-express-malayalam/media/media_files/2024/11/25/05fuKBGVJI2Pf1YcEs3o.jpg)
ഗണപതി
കൊച്ചി: മദ്യപിച്ച് അമിതവേഗതയിൽ കാർ ഓടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസ്. എറണാകുളം കളമശ്ശേരി പോലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
ദേശീയപാതയിലെ ലെയ്‌നുകൾ പൊടുന്നനെ മാറി അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിലാണ് പെട്ടത്. തുടർന്ന് അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ കാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചുപോയി. ഒടുവിൽ, കളമശേരിയിൽവച്ചാണ് കാർ തടഞ്ഞു നിർത്തിയത്.
ബാലതാരമായാണ് ഗണപതി സിനിമയിലെത്തിയത്. ദിലീപ് നായകനായ വിനോദയാത്ര എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ദേശിച്ചത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Read More
- വിമർശനം സാദിഖലി തങ്ങള്‍ക്കെതിരെ അല്ല; രാഷ്ട്രിയ നിലപാടിനെതിരെ: മുഖ്യമന്ത്രി
- തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം ഒഴിയാതെ പാലക്കാട്
- ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ ഭിന്നത
- വയനാട്ടിലെ വോട്ടുകുറവ്; എൽഡിഎഫിൽ അതൃപ്തി
- ഞെട്ടലിൽ ബിജെപി സംസ്ഥാന നേതൃത്വം; ചർച്ചയായി പാലക്കാട്ടെ വോട്ട് ചോർച്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us