scorecardresearch

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാർ; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ

പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ. പദവിയിൽ നിന്നും ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് പത്ര സമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി

പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ. പദവിയിൽ നിന്നും ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് പത്ര സമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി

author-image
WebDesk
New Update
news

കെ.സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുരേന്ദ്രൻ. കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജിക്ക് തയ്യാറായത്. ഉച്ചയ്ക്ക നടന്ന പത്ര സമ്മേളനത്തിലും രാജി സന്നദ്ധത സുരേന്ദ്രൻ തള്ളികളഞ്ഞില്ല. 

Advertisment

പാലക്കാട് അടിസ്ഥാന വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ലെന്ന് സമ്മതിക്കുന്നതിനൊപ്പം ശരിയായ വിലയിരുത്തൽ നടത്തുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. സ്ഥാന മാറ്റം വ്യക്തിപരമല്ല. അത് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വി മുരളീധരൻ അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. അന്ന് രാജിവെക്കാൻ ആരും ആവശ്യപ്പെട്ടില്ല.  

എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയിൽ യുഡിഎഫ് വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ല. അതെന്തുകൊണ്ടാണെന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു. 

ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചതായി സുരേന്ദ്ര​ൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ശോഭയും ഒപ്പമുള്ളവരും ചേർന്ന് വോട്ട് മറിച്ചു. ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Advertisment

പാലക്കാട്ടെ കനത്ത പരാജയത്തിൽ ബിജെപിയിൽ നേതൃത്വത്തെ ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. വിജയ സാധ്യത കൂടുതലുണ്ടായിരുന്ന ശോഭ സുരേന്ദ്രന് പകരം സി.കൃഷ്ണകുമാറിനെ കൊണ്ടുവന്നത് പാർട്ടിക്ക് തിരിച്ചടിയായെന്നാണ് പ്രധാന വിമർശനം. 

ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി.കൃഷ്ണകുമാറിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾ പാലക്കാട് ഫലം കണ്ടില്ല. എ ക്ലാസ് എന്ന് ബിജെപി കരുതുന്ന മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടുകളാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഇ. ശ്രീധരൻ 50220 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി കൃഷ്ണകുമാറിന് 39529 വോട്ടുകൾ മാത്രമാണ് നേടാനായത്. 

Read More

Bjp K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: