/indian-express-malayalam/media/media_files/2024/10/28/gH98KaztTMmJuMPPzAFS.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരനഗരയിലേക്ക് പോയത് ആംബുലന്‍സില്‍ അല്ലെന്നും, ജില്ലാ അധ്യക്ഷന്റെ കാറിലാണ് താൻ അവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് താൻ പൂരനഗരയിലേക്ക് പോയതെന്നും, പൊലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. അതിന് തയാറാണോ? തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ,' സുരേഷ് ഗോപി പറഞ്ഞു.
പൂരം കലക്കലിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. 'സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തിൽ ഇല്ല.' മൂന്നാം മോദി സർക്കാർ വന്ന ശേഷം ആരെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
അതേസമയം, തൃശൂർ പൂരം മൊത്തത്തിൽ കലങ്ങിയെന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും, പൂരവും ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിനാണ് ഉള്ളതെന്നും, മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥതലത്തിൽ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുകയും ചെയ്യും എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More
- തൃശൂർ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ കുടില നീക്കം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം: മുഖ്യമന്ത്രി
- നെടുമ്പാശ്ശേരിയിൽ വീണ്ടും ബോംബ് ഭീഷണി
- രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രിയങ്ക ഗാന്ധി
- പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു
- പൂരം കലക്കൽ; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
- തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- ഇങ്ങോട്ട് വാ എന്ന് കേന്ദ്രം, ഇവിടെ നില്ലെന്ന്കേരളം; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിന് പിന്നിലെ കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.