/indian-express-malayalam/media/media_files/Kx5ogj4x3hM8yZb2L7m5.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. പൂരം അലങ്കോലപ്പെട്ടതിൽ ഗൂഡാലോചന ഉണ്ടായോ എന്ന് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്ഐടി) പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എസ്ഐടി ഇൻസ്പെക്ടർ ചിത്തരജ്ഞനാണ് തൃശൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം.
അതേസമയം, പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ലെന്നും, തൃശ്ശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പൂരം നടത്താൻ ചിലർ സമ്മതിച്ചില്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും, ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പൂരം കലക്കിയെന്ന സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ത്രിതല റിപ്പോർട്ടിന്റെ ഫലം വരട്ടെയെന്നും അന്വേഷണ റിപ്പോർട്ടിൽ കാര്യങ്ങളെല്ലാം വ്യക്തമായി സൂചിപ്പിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമെടുത്ത് കേൾക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകിയെന്നതാണെന്നുമാണ് മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞത്. പി. ജയരാജൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. "തൃശൂർ പൂരം കലക്കിയെന്നും ലീഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ," മുഖ്യമന്ത്രി ചോദിച്ചു.
Read More
- തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- ഇങ്ങോട്ട് വാ എന്ന് കേന്ദ്രം, ഇവിടെ നില്ലെന്ന് കേരളം; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിന് പിന്നിലെ കഥ
- യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
- പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം; രാഷ്ട്രീയായുധമാക്കി സിപിഎം
- നിർണായക നീക്കവുമായി എൻസിപി; മന്ത്രിയെ പിൻവലിക്കാൻ ആലോചന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.