/indian-express-malayalam/media/media_files/uploads/2017/02/rape.jpg)
യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപകൽ യുവതിയെ കെട്ടിയിട്ട്് പീഡിപ്പിക്കാൻ ശ്രമം. മംഗലപുരത്താണ് ശനിയാഴ്ചയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി ഇരുപതുകാരിയെ കെട്ടിയിട്ട് വായിൽ തുണി തിരുകിക്കയറ്റി ഉപദ്രവിക്കാനാണ് ശ്രമം നടന്നത്.സംഭവത്തിൽ കൊല്ലം സ്വദേശകളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം. സമീപത്ത് കേബിൾ ജോലിക്ക് എത്തിയ രണ്ടു യുവാക്കൾ ചേർന്നാണ് വീട്ടിൽ അതിക്രമിച്ച് കയറി 20 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.
യുവതിയുടെ മാതാപിതാക്കളും സഹോദരനും പുറത്തുപോയ സമയത്തായിരുന്നു സംഭവം. യുവതി വീട്ടിൽ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കിയ യുവാക്കളാണ് യുവതിയെ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ യുവാക്കൾ യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം വെച്ചു. തുടർന്ന് വായിൽ തുണി തിരികയറ്റി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
Read More
- പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം; രാഷ്ട്രീയായുധമാക്കി സിപിഎം
- നിർണായക നീക്കവുമായി എൻസിപി; മന്ത്രിയെ പിൻവലിക്കാൻ ആലോചന
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരന്റെ പേര്
- റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.