/indian-express-malayalam/media/media_files/2024/10/26/nt1ONhnTH7dBUDHslUgW.jpg)
മസ്റ്ററിങിനുള്ള തീയതി നവംബർ അഞ്ച് വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആർ അനിൽ. ഇതുവരെ 84 ശതമാനം ആളുകൾ മസ്റ്ററിങിൽ പങ്കെടുത്തു. മസ്റ്ററിങിൽ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡുകളിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു.
"മസ്റ്ററിങിനുള്ള തീയതി നവംബർ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകൾ മസ്റ്ററിങ്ങിൽ പങ്കെടുത്തുകഴിഞ്ഞു. രണ്ടുമുതൽ 12 വയസുവരെയുള്ള കുട്ടികൾ അവരുടെ ആധാർ പരിശോധയിൽ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതിൽ എകദേശം പത്തുലക്ഷത്തോളം കുട്ടികൾ ഉൾപ്പെടുന്നു. ആ പോരായ്മ പരിഹരിക്കുന്നതോടെ അവരും മസ്റ്ററിങിന്റെ ഭാഗമാകും. കിടപ്പുരോഗികളുടെ മസ്റ്ററിങ് പുരോഗമിക്കുമയാണ്. അഞ്ചാം തീയതിക്കുള്ളിൽ നല്ല ശതമാനം പൂർത്തിയാക്കാൻ കഴിയും. ബാക്കിയുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്". -മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് മുൻഗണനാ കാർഡുകാരായിട്ടുള്ള ഒരുകോടി അൻപത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങിൽ പങ്കെടുക്കേണ്ടത്. വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളിൽ നിന്ന് ആരെയും ഒഴിവാക്കില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
മസ്റ്ററിങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും കിടപ്പ് രോഗികൾക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതത് സംസ്ഥാനത്തെ അല്ലെങ്കിൽ ജില്ലകളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് മസ്റ്ററിങ് നടത്തുന്നത്.
Read More
- സമയോചിത ഇടപെടൽ; വന്ദേഭാരത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- മദനിക്കെതിരായ വിമർശനം; ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് പിണറായി
- വയനാട് പുനരധിവാസം; സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി
- എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിന് സസ്പെൻഷൻ
- പിപി ദിവ്യയ്ക്കെതിരെ ഉടൻ നടപടി വേണ്ടെന്ന് സിപിഎം
- പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കും;സിപിഎമ്മിനോട് ഇടഞ്ഞ് കാരാട്ട് റസാഖ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.