/indian-express-malayalam/media/media_files/uploads/2019/01/vande-bharath.jpg)
ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം
കാസർകോട്: ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സന്ധൻ ബ്രേക്ക് ഇട്ടതിനാൽ വലിയ അപകടം ഒഴിവായി
ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റിന്റെ ഇടപെടലുണ്ടായത് വൻ ദുരന്തം ഒഴിവാക്കി.
അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More
- മദനിക്കെതിരായ വിമർശനം; ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് പിണറായി
- വയനാട് പുനരധിവാസം; സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി
- എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിന് സസ്പെൻഷൻ
- പിപി ദിവ്യയ്ക്കെതിരെ ഉടൻ നടപടി വേണ്ടെന്ന് സിപിഎം
- പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കും;സിപിഎമ്മിനോട് ഇടഞ്ഞ് കാരാട്ട് റസാഖ്
- കൂറുമാറ്റത്തിന് 100 കോടി കോഴ: ശക്തമായ നടപടി വേണമെന്ന് എൽഡിഎഫിൽ പൊതുവികാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.