scorecardresearch

പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കും;സിപിഎമ്മിനോട് ഇടഞ്ഞ് കാരാട്ട് റസാഖ്

മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും രൂക്ഷമായ വിമർശനമാണ് മുൻ എൽഡിഎഫ് സ്വതന്ത്ര എംഎൽഎ കൂടിയായ കാരാട്ട് റസാഖ് ഉന്നയിച്ചത്‌

മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെയും രൂക്ഷമായ വിമർശനമാണ് മുൻ എൽഡിഎഫ് സ്വതന്ത്ര എംഎൽഎ കൂടിയായ കാരാട്ട് റസാഖ് ഉന്നയിച്ചത്‌

author-image
WebDesk
New Update
Karat Razack

കാരാട്ട് റസാഖ്

കോഴിക്കോട് :സിപിഎമ്മുമായുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കൊടുവള്ളിയിലെ മുൻ എൽഡിഎഫ് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങൾ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Advertisment

റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് റസാഖ് ആരോപിച്ചു." തന്നെ തോൽപ്പിക്കാൻ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികൾ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എം.എൽ.എയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾക്ക് പരാതി കത്തായി നൽകിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ല. ഇന്ന് ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും".-കാരാട്ട് റസാഖ് വിശദമാക്കി

മുഖ്യമന്ത്രിയോടോ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ അഭിപ്രായ വിത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. "ലോക്കൽ-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്‌നം. ഇപ്പോഴും ഇടത് സഹയാത്രികൻ തന്നെയാണ്. ഇപ്പോൾ അൻവറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനാണ്. അതിനാൽ അൻവർ ഉന്നയിച്ച സ്വർണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതൽ പറയുന്നില്ല. ഇന്നലെ അൻവറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ പിന്തുണയുമായി വന്നു". -അദ്ദേഹം പറഞ്ഞു. 

Advertisment

"മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ ആ സ്ഥാനം ഒഴിയും. കാറിൽ നിന്ന് ബോർഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാർട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികൾ നല്ലവരാണ്. പക്ഷേ നേതാക്കൾ ശരിയല്ല. അൻവർ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്". -കാരാട്ട്  റസാഖ് പറഞ്ഞു. 

Read More

Cpm Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: